Breaking News

Trending right now:
Description
 
Jun 12, 2018

ഓട്ടത്തില്‍ ജീപ്പിന്‌ തീ പിടിച്ചു വ്യാപാരിക്ക്‌ ദാരുണാന്ത്യം

image ഇടുക്കി വെള്ളത്തൂവലിനു സമീപം ഓടിക്കൊണ്ടിരുന്ന ജീപ്പിന്‌ തീപിടിച്ച്‌ വ്യാപാരി മരിച്ചു. പൊന്മുടി കോലത്ത്‌ ബേബി മാത്യുവാണ്‌ (52) വെന്തുമരിച്ചത്‌. ആനച്ചാലില്‍ കെ.എം.ട്രേഡേഴ്‌സ്‌ എന്ന പേരിലുള്ള പെയിന്റ്‌ കട ഉടമയാണ്‌. വെള്ളത്തൂവല്‍ കൊന്നത്തടി റോഡില്‍ ലക്ഷ്‌മിവിലാസം ജംക്ഷനിലായിരുന്നു അപകടം. ആനച്ചാലില്‍നിന്നു ഇന്‍വേര്‍ഡര്‍ ജീപ്പില്‍ വീട്ടിലേക്കു പോകുംവഴിയാണ്‌ തീപിടുത്തം. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന്‌ ശ്രമിച്ചെങ്കിലും വാഹനം പൂര്‍ണമായും കത്തിനശിച്ചു. ജനറേറ്ററില്‍ ഉപയോഗിക്കാന്‍ ആനച്ചാലില്‍നിന്നു ഡീസല്‍വാങ്ങി ബേബി വാഹനത്തില്‍ സൂക്ഷിച്ചിരുന്നുവെന്ന്‌ പൊലീസിനു വിവരം ലഭിച്ചു. ഡീസല്‍ സൂക്ഷിച്ചിരുന്ന കന്നാസിനു തീപിടിച്ചതാകാം അപകടകാരണമായത്‌. വാഹനത്തിന്റെ ഡ്രൈവിങ്‌ സീറ്റില്‍ ചെരിഞ്ഞ്‌ ചാരിയിരിക്കുന്ന തരത്തില്‍ കത്തിയ നിലയിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. ഭാര്യയും രണ്ടുമക്കളുമുണ്ട്‌.