Breaking News

Trending right now:
Description
 
Jun 12, 2018

ജോസ്‌ കെ.മാണി, എളമരം കരീം, ബിനോയ്‌ വിശ്വം എന്നിവര്‍ രാജ്യസഭയിലേക്ക്‌

image സംസ്ഥാനത്തുനിന്നു രാജ്യസഭയിലേക്കു ഒഴിവുവരുന്ന മൂന്നു സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളായി യുഡിഎഫില്‍നിന്നു കേരളാ കോണ്‍ഗ്രസ്‌ (എം) പ്രതിനിധിയായി ജോസ്‌ കെ.മാണി, സിപിഎമ്മിലെ എളമരം കരീം, സിപിഐയിലെ ബിനോയ്‌ വിശ്വം എന്നിവര്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്‌മ പരിശോധന ഇന്നു നടക്കും. നാളെയാണ്‌ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം. സേലം സ്വദേശി കെ.പത്മരാജന്‍ നാമനിര്‍ദേശ പത്രിക നല്‍കിയെങ്കിലും നാമനിര്‍ദേശകരില്ലാത്തതിനാല്‍ പരിഗണിക്കില്ല. നിയമസഭാ സെക്രട്ടറി വി.കെ.ബാബു പ്രകാശിനു മുമ്പാകെയാണ്‌ പത്രികകള്‍ സമര്‍പ്പിച്ചത്‌. എതിരില്ലാത്തതിനാല്‍ മൂവരെയും തിരഞ്ഞെടുത്തുള്ള പ്രഖ്യാപനം നാളെതന്നെയുണ്ടാകും. കോണ്‍ഗ്രസിലെ പി.ജെ.കുര്യന്‍, കേരള കോണ്‍ഗ്രസിലെ ജോയ്‌ ഏബ്രഹാം, സിപിഎമ്മിലെ സി.പി.നാരായണന്‍ എന്നിവരുടെ കാലാവധി അവസാനിക്കുന്നതിനെ തുടര്‍ന്നാണ്‌ പകരം മൂന്നുപേര്‍ക്ക്‌ അവസരം ലഭിച്ചത്‌. രാജ്യസഭാ സീറ്റ്‌ കേരളാ കോണ്‍ഗ്രസിന്‌ നല്‍കിയതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ പോര്‌ തുടരുകയാണ്‌. വോട്ടിങ്‌ ഇല്ലാത്തതിനാല്‍ ജോസ്‌ കെ.മാണിയുടെ തിരഞ്ഞെടുപ്പിന്‌ പുതിയ വിവാദങ്ങള്‍ തടസമാകില്ല. ജയിക്കാന്‍ യുഡിഎഫ്‌ സ്ഥാനാര്‍ഥിക്കു 35 വോട്ടാണ്‌ വേണ്ടത്‌. കേരളാ കോണ്‍ഗ്രസുകൂടി വന്നതോടെ യുഡിഎഫിന്റെ അംഗബലം 47 ആയി.