Breaking News

Trending right now:
Description
 
Jun 12, 2018

സ്‌കൂള്‍വാന്‍ കുളത്തിലേക്ക്‌ മറിഞ്ഞ്‌ രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ മൂന്ന്‌ മരണം

image കൊച്ചി മരടില്‍ സ്‌കൂള്‍ വാന്‍ കുളത്തിലേക്ക്‌ മറിഞ്ഞ്‌ കിഡ്‌സ്‌ വേള്‍ഡ്‌ പ്ലേസ്‌കൂള്‍ വിദ്യാര്‍ഥികളായ മരടില്‍ വാടകയ്‌ക്കു താമസിക്കുന്ന ചെങ്ങന്നൂര്‍ മുളക്കുഴ ശ്രീനിലയത്തില്‍ ശ്രീജിത്ത്‌ എസ്‌ നായരുടെ മകന്‍ ആദിത്യന്‍ എസ്‌.നായര്‍ (നാല്‌), കാക്കനാട്‌ വാഴക്കാല ഐശ്വര്യയില്‍ സനലിന്റെ മകള്‍ വിദ്യാലക്ഷ്‌മി (നാല്‌), ആയ ലത ഉണ്ണി (38) എന്നിവരാണ്‌ മരിച്ചത്‌. മരട്‌ കൊച്ചിറപ്പാടത്ത്‌ ഉണ്ണിയുടെ ഭാര്യയാണ്‌ മരിച്ച ലത. ഡ്രൈവറും വാനിലുണ്ടായിരുന്ന മറ്റ്‌ ആറുകുട്ടികളും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്‌ച വൈകിട്ട്‌ നാലിന്‌ കാട്ടിത്തറ റോഡ്‌ ഹരിശ്ചന്ദ്ര ലെയ്‌നില്‍ തെക്കേടത്തു കാവിനടുത്തുള്ള കുളത്തിലേക്കാണ്‌ വാന്‍ നിയന്ത്രണംവിട്ട്‌ മറിഞ്ഞത്‌. എതിരേവന്ന സൈക്കിളിനു സൈഡുകൊടുക്കുമ്പോള്‍ സംരക്ഷണഭിത്തിയില്ലാത്ത കുളത്തിലേക്ക്‌ മറിയുകയായിരുന്നു. വാനിനു ഫിറ്റ്‌നസ്‌ സര്‍ട്ടിഫിക്കറ്റ്‌ ഉണ്ടെങ്കിലും സ്‌കൂള്‍ വാഹനങ്ങള്‍ക്കായുള്ള മോട്ടോര്‍വാഹനവകുപ്പിന്റെ പ്രത്യേക പരിശോധന നടത്തിയിരുന്നില്ല. ഡ്രൈവര്‍ അനില്‍കുമാറിനെതിരെ പൊലീസ്‌ കേസെടുത്തു. മരിച്ച മൂന്നുപേരുടെയും സംസ്‌കാരം ഇന്നു നടക്കും.