Breaking News

Trending right now:
Description
 
Jun 12, 2018

വൃക്കരോഗം: വാജ്‌പേയി ആശുപത്രിയില്‍

image വൃക്കരോഗവും ശ്വാസകോശ അണുബാധയും കലശലായതിനെ തുടര്‍ന്ന്‌ മുന്‍ പ്രധാനമന്ത്രി എ.ബി.വാജ്‌ പേയിയെ (93) ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചു. ഡയാലിസിസിനു വിധേയനായ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്‌. പ്രധാനമന്ത്രി നരേന്ദ്രമോദി വാജ്‌ പേയിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ഒരുമണിക്കൂറോളം ആശുപത്രിയില്‍ ചെലവഴിച്ച പ്രധാനമന്ത്രി വാജ്‌ പേയിയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷമാണ്‌ മടങ്ങിയത്‌. കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, ബിജെപി അധ്യക്ഷന്‍ അമിത്‌ ഷാ, മുതിര്‍ന്ന നേതാവ്‌ എല്‍.കെ.അഡ്വാനി, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്‌ തുടങ്ങിയവരും വാജ്‌ പേയിയെ സന്ദര്‍ശിച്ചു.