Breaking News

Trending right now:
Description
 
Jun 11, 2018

കാഷ്‌മീരില്‍ സൈന്യത്തിനുനേര്‍ക്ക്‌ കല്ലെറിയുന്നവരെ വെടിവച്ചുകൊല്ലണമെന്ന്‌ ബിജെപി എംപി

image കാഷ്‌മീരില്‍ സൈന്യത്തിനുനേര്‍ക്ക്‌ കല്ലെറിയുന്നവരുടെ കേസുകള്‍ പിന്‍വലിക്കുകയല്ല ചെയ്യേണ്ടതെന്നും അവരെ വെടിവച്ചു കൊല്ലണമെന്നും ബിജെപി എംപി ഡി.പി.വാട്‌സ്‌ അഭിപ്രായപ്പെട്ടു. കല്ലേറുമായി ബന്ധപ്പെട്ട്‌ 10,000 ത്തോളം പേര്‍ക്കെതിരെ കേസുകള്‍ പിന്‍വലിക്കാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ജമ്മു കാഷ്‌മീരിലെ ബിജെപി-പിഡിപി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെ കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിംഗ്‌ പിന്തുണച്ചതിനെതിരെ രാജ്യസഭാംഗമായ വാട്‌സ്‌ നിലപാട്‌ വ്യക്തമാക്കുകയായിരുന്നു. കല്ലേറില്‍ പ്രതികളായിട്ടുള്ളവരില്‍ ഏറെയും കുട്ടികളാണ്‌. ഇവര്‍ക്ക്‌ ആദ്യമായി പറ്റുന്ന തെറ്റായതിനാലാണ്‌ പിന്‍വലിക്കുന്നത്‌. പിന്‍വലിക്കുകയാണെങ്കില്‍ കുട്ടികളുടെ ഭാവിക്കു ഭീഷണിയാകില്ലെന്നു ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞതിന്‌ നേരെ വിപരീതമായ നിലപാട്‌ കഴിഞ്ഞയാഴ്‌ച കേന്ദ്രം സ്വീകരിക്കുകയും ചെയ്‌തു. കല്ലേറുകള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുന്നത്‌ സൈന്യത്തിന്റെ ആത്മവീര്യം തകര്‍ക്കും. ജനങ്ങളെ മനുഷ്യകവചമായി ഉപയോഗിച്ച്‌ ആക്രമണം നടത്താന്‍ ഭീകരരെ ധൈര്യപ്പെടുത്തുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്‌.