Breaking News

Trending right now:
Description
 
Jun 11, 2018

യാഹു മെസഞ്ചറിന്റെ പ്രവര്‍ത്തനം ജൂലൈ 17വരെ

image രണ്ട്‌ പതിറ്റാണ്ടുകാലത്തെ സേവനം യാഹു മെസഞ്ചര്‍ അവസാനിപ്പിക്കുന്നു. ഇന്‍സ്റ്റന്റ്‌ മെസേജിങ്‌ സംവിധാനത്തിലെ ആദ്യകാല പ്ലാറ്റ്‌ഫോമുകളിലൊന്നായ യാഹു ജൂലൈ 17വരെ പ്രവര്‍ത്തിക്കുകയുള്ളൂ. അതിനുശേഷം പ്രവര്‍ത്തനം ഉണ്ടായിരിക്കില്ല. യാഹു മെസഞ്ചറിന്റെ ഉപയോക്താക്കള്‍ക്ക്‌ പുതിയ സംവിധാനം കമ്പനി ഒരുക്കിയിട്ടുണ്ട്‌. പുതി ഗ്രൂപ്പ്‌ മെസേജിങ്‌ ആപ്പായ സ്‌കുരിലിന്റെ ബീറ്റാപതിപ്പിലേക്ക്‌ മാറണമെന്നാണ്‌ നിര്‍ദേശം. കഴിഞ്ഞമാസം പുതിയ ആപ്പ്‌ കമ്പനി അവതരിപ്പിച്ചിരുന്നു. പുതിയ ആപ്ലിക്കേഷനിലേക്ക്‌ മാറുമ്പോള്‍ യാഹു മെസഞ്ചറിലെ ആറുമാസംവരെയുള്ള ചാറ്റ്‌ ഹിസ്‌റ്ററി ഉപയോക്താക്കള്‍ക്ക്‌ ലഭ്യമാകും.