Breaking News

Trending right now:
Description
 
Jun 11, 2018

ഒറ്റുകാരും കള്ളന്മാരും കോണ്‍ഗ്രസിനെ നയിക്കേണ്ട; പോസ്‌റ്ററുമായി പ്രവര്‍ത്തകര്‍

image ഒറ്റുകാരും കള്ളന്മാരും കോണ്‍ഗ്രസിനെ നയിക്കേണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡന്റായാല്‍ മുങ്ങുന്ന കപ്പലിന്‌ ഓട്ടയിടുന്നതിനു തുല്യമാണെന്നും തരത്തിലുള്ള പോസ്‌റ്ററുകള്‍ പതിച്ച്‌ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍. തിരുവനന്തപുരത്ത്‌ കോണ്‍ഗ്രസ്‌ ആസ്ഥാനമായ ഇന്ദിരാഭവന്‌ മുമ്പിലാണ്‌ ഇത്തരത്തില്‍ പോസ്‌റ്റര്‍ പതിപ്പിച്ചിരിക്കുന്നത്‌. അണികളുടെ വികാരം കണ്ടില്ലെന്നു നടിക്കരുത്‌. കോണ്‍ഗ്രസിനെ നയിക്കാന്‍ മുല്ലപ്പള്ളി വേണ്ട എന്നും പോസ്‌റ്ററില്‍ പറയുന്നുണ്ട്‌. രാജ്യസഭാ സീറ്റ്‌ വിവാദവുമായി ബന്ധപ്പെട്ട്‌ സംസ്ഥാനത്തെ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കെതിരെ പോസ്‌റ്ററുകളും പ്രതിഷേധങ്ങളും ശക്തമായ സാഹചര്യത്തിലാണ്‌ മുല്ലപ്പള്ളിക്കെതിരെയും പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്‌. പലയിടങ്ങളിലും പ്രതിഷേധക്കാര്‍ നേതാക്കളുടെ കോലം കത്തിച്ചു. കഴിഞ്ഞദിവസം കൊച്ചി ഡിസിസി ഓഫിസിനു മുമ്പില്‍ ഉമ്മന്‍ചാണ്ടിയുടെയും പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയുടെയും ചിത്രങ്ങള്‍ ശവപ്പെട്ടിയിലൊട്ടിച്ച്‌ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.