Breaking News

Trending right now:
Description
 
Jun 11, 2018

ട്രംപ്‌-കിം ചരിത്രസംഗമം നാളെ

image ലോകം ഉറ്റുനോക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപും ഉത്തരകൊറിയയിലെ കമ്യൂണിസ്റ്റ്‌ ഭരണാധികാരി കിം ജോങ്‌ ഉന്നും സിംഗപ്പൂരിലെത്തി. ചൊവ്വാഴ്‌ച ഇന്ത്യന്‍ സമയം രാവിലെ ആറരയ്‌ക്ക്‌ (സിംഗപ്പൂര്‍ സമയം ഒമ്പതുമണി) സെന്റോസ ദ്വീപിലെ കാപെല്ല ഹോട്ടലിലാണ്‌ ചരിത്രപ്രാധാന്യമുള്ള ഉച്ചകോടി നടക്കുന്നത്‌. ചരിത്രത്തില്‍ ആദ്യമായാണ്‌ ഉത്തരകൊറിയന്‍ ഭരണാധികാരിയും അമേരിക്കന്‍ പ്രസിഡന്റുമായി കൂടിക്കാഴ്‌ച നടത്തുന്നത്‌. നിശ്ചയിച്ച കൂടിക്കാഴ്‌ച സംബന്ധിച്ച്‌ ട്രംപ്‌ സ്വീകരിച്ച വ്യത്യസ്‌ത നിലപാടുകള്‍ ആശങ്കകള്‍ക്കിടയാക്കിയിരുന്നു. ആദ്യം ഉച്ചകോടി നടക്കുമെന്നു പറഞ്ഞ ട്രംപ്‌ പിന്നീട്‌ നടക്കില്ലെന്നു വ്യക്തമാക്കി. അതിനുശേഷം ഉച്ചകോടി നടക്കാന്‍ സാധ്യതകള്‍ ബാക്കിയാണെന്നായിരുന്നു നിലപാട്‌. ഒടുവിലാണ്‌ ഉച്ചകോടി നടക്കുമെന്നു നിലപാട്‌ സ്വീകരിച്ചത്‌. ഉത്തരകൊറിയയുടെ ആണവ നിരായുധീകരണം, കൊറിയന്‍ മേഖലയിലെ യുഎസ്‌ സൈനിക സാന്നിധ്യം, ഉത്തരകൊറിയയ്‌ക്കെതിരെ സാമ്പത്തിക നയതന്ത്ര ഉപരോധം, ഉത്തരകൊറിയയ്‌ക്ക്‌ രാജ്യാന്തരവേദികളില്‍ അംഗീകാരം തുടങ്ങിയവ ഇരുവരും കൂടിക്കാഴ്‌ചയില്‍ ചര്‍ച്ചചെയ്യും