Breaking News

Trending right now:
Description
 
Jun 10, 2018

എറണാകുളം ഡിസിസി ഓഫിസിനു മുമ്പില്‍ പ്രവര്‍ത്തകര്‍ ശവപ്പെട്ടിയും റീത്തുംവച്ചു

image രാജ്യസഭാ സീറ്റ്‌ കേരളാ കോണ്‍ഗ്രസിനു (എം) നല്‍കിയതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമായി. എറണാകുളം ഡിസിസി ഓഫിസിനു മുമ്പില്‍ ശവപ്പെട്ടിയും റീത്തുംവച്ചാണ്‌ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്‌. ഉമ്മന്‍ചാണ്ടിക്കും രമേശ്‌ ചെന്നിത്തലയ്‌ക്കുമെതിരെയുള്ള പോസ്‌റ്ററുകള്‍ ശവപ്പെട്ടിയില്‍ പതിപ്പിച്ചിട്ടുണ്ട്‌. കേരളാ കോണ്‍ഗ്രസിന്‌ സീറ്റ്‌ നല്‍കിയ തീരുമാനത്തിനെതിരെ മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനും യുവ എംഎല്‍എമാരും ശക്തമായ പ്രതിഷേധവുമായി രംഗത്ത്‌ എത്തിയിരുന്നു. കോണ്‍ഗ്രസ്‌ എടുത്ത തീരുമാനം ആത്മഹത്യാപരമാണ്‌. കോണ്‍ഗ്രസ്‌ അധ്യക്ഷനെ തെറ്റിധരിപ്പിച്ചാണ്‌ ഈ തീരുമാനത്തിന്‌ അനുമതി തേടിയത്‌. കോണ്‍ഗ്രസിനെ നശിപ്പിച്ചുകൊണ്ടല്ല യുഡിഎഫിനെ ശക്തിപ്പെടുത്തേണ്ടതെന്നും സുധീരന്‍ വ്യക്തമാക്കിയിരുന്നു.