Breaking News

Trending right now:
Description
 
Jun 10, 2018

ഇടഞ്ഞുനില്‍ക്കുന്ന കുര്യനെ തണുപ്പിക്കാന്‍ ചെന്നിത്തല എത്തി

image രാജ്യസഭാ സീറ്റിനെ ചൊല്ലി സംസ്ഥാന കോണ്‍ഗ്രസ്‌ നേതൃത്വത്തിനെതിരെ കലാപം രൂക്ഷമായി തുടരുന്നതിനിടെ ഇടഞ്ഞുനില്‍ക്കുന്ന പി.ജെ.കുര്യനെ കാണാന്‍ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല എത്തി. കുര്യന്റെ തിരുവല്ലയിലുള്ള വസതിയിലാണ്‌ ചെന്നിത്തല  എത്തിയത്‌. കൂടിക്കാഴ്‌ച വ്യക്തിപരമാണെന്നും രാഷ്ട്രീയ വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്‌തില്ലെന്നും കുര്യന്‍ പിന്നീട്‌ വ്യക്തമാക്കി. തന്റെ അവസരം നഷ്ടപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടി നടത്തിയ നീക്കമാണ്‌ സീറ്റ്‌ കേരളാ കോണ്‍ഗ്രസിന്‌ കൊടുത്തതിന്‌ കാരണമെന്ന്‌ കുര്യന്‍ നേരത്തെ ആരോപിച്ചിരുന്നു. വി.എം.സുധീരനും യുവ എംഎല്‍എമാരും പ്രതിഷേധം തുടരുന്നതിനിടെയാണ്‌ കുര്യനെ തണുപ്പിക്കുന്നതിന്‌ ചെന്നിത്തല എത്തിയതും പരാജയപ്പെട്ടതും. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിച്ച ഉമ്മന്‍ചാണ്ടിക്കെതിരെ പരാതി നല്‍കുമെന്നും കുര്യന്‍ അറിയിച്ചു. ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്‌ തങ്ങള്‍ മൂന്നുപേരുമാണെന്നു കാട്ടി ഉമ്മന്‍ചാണ്ടി, രമേശ്‌ ചെന്നിത്തല, എം.എം.ഹസന്‍ എന്നിവര്‍ സംയുക്ത വാര്‍ത്താക്കുറിപ്പ്‌ ഇറക്കി.