Breaking News

Trending right now:
Description
 
Jun 10, 2018

രാംദേവിനെതിരെ ഗുരുതര ആരോപണവുമായി യുവതി

image യോഗ ഗുരു ബാബാ രാംദേവിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ അനുയായി ഡോ.മീര എന്ന യുവതി രംഗത്ത്‌. സോഷ്യല്‍ മീഡിയയില്‍ ആരോപണം ഉന്നയിച്ചുകൊണ്ടുള്ള വീഡിയോ പോസ്‌റ്റ്‌ ചെയ്യുകയും ചെയ്‌തു. സന്യാസിനി ആവണമെന്ന ആഗ്രഹത്തോടെയാണ്‌ രാംദേവിനൊപ്പം ചേര്‍ന്നത്‌. അയാള്‍ക്കൊപ്പം ചേര്‍ന്നശേഷമാണ്‌ ഒരു ക്രിമിനലാണ്‌ വ്യാജസന്യാസി വേഷം ധരിച്ചിരിക്കുന്നതെന്നു തിരിച്ചറിഞ്ഞെന്നു വീഡിയോയില്‍ ആരോപിക്കുന്നു. മുന്‍ ഗുരു രാജീവ്‌ ദീക്ഷിതിന്റെ കൊലപാതകത്തിന്‌ ഉത്തരവാദി രാംദേവ്‌ ആണെന്നും യുവതി ആരോപിച്ചു. ക്രിമിനലായ ചിലര്‍ മതത്തിന്റെ കുപ്പായമെടുത്തു ധരിച്ചിരിക്കുന്നു. സ്വദേശി എന്ന പേരില്‍ അവര്‍ രാജ്യത്തെ കൊള്ളയടിക്കുകയാണ്‌. എന്നാല്‍ അവര്‍ സ്വന്തംകാലില്‍ വുഡ്‌ലാന്റിന്റെ ഷൂ ധരിക്കും. ഇത്തരക്കാര്‍ കപട ഭക്തരാണ്‌. ഗുരു രാജീവ്‌ ദീക്ഷിതിനെ വധിച്ചത്‌ ഇവരാണെന്നു വ്യക്തമാക്കുന്ന തെളിവുകള്‍കൊണ്ട്‌ ഞാന്‍ പലയിടത്തും കയറിയിറങ്ങി. എന്നാല്‍ കാര്യമുണ്ടായില്ലെന്നും യുവതി വീഡിയോയില്‍ പറയുന്നു. പതഞ്‌ജലി എന്ന ആശയം ആദ്യമായി കൊണ്ടുവന്ന ദീക്ഷിത്‌ 2010 നവംബറില്‍ ചണ്ഡീഗഡില്‍ വെച്ചാണ്‌ കൊല്ലപ്പെട്ടത്‌. ദീക്ഷിതിന്റെ കൊലപാതകത്തിനു പിന്നാലെ ബാബ രാംദേവിനെതിരെ ചില ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും അദ്ദേഹം അത്‌ നിക്ഷേധിച്ചിരുന്നു. ദീക്ഷിതിന്റെ മരണം ഹൃദയാഘാതം മൂലമാണെന്നാണ്‌ രാംദേവും സംഘവും പറഞ്ഞിരുന്നത്‌.