Breaking News

Trending right now:
Description
 
Jun 10, 2018

രാഹുല്‍ഗാന്ധിയെ കുട്ടിയെന്നു പരിഹസിച്ച്‌ അമിതാ ഷാ

image കേന്ദ്രസര്‍ക്കാര്‍ അതു ചെയ്യുന്നില്ല, ഇതു ചെയ്യുന്നില്ല എന്നുപറഞ്ഞു കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി സര്‍ക്കാരിനെ ആക്രമിക്കുകയാണെന്നും രാഹുല്‍ഗാന്ധി വെറും കുട്ടിയാണെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്‌ഷായുടെ പരിഹാസം. രാഹുലിന്റെ മൂന്നുതലമുറ എന്തുചെയ്‌തു എന്നു പറയുന്നതിന്‌ പകരമാണ്‌ ഈ കുറ്റപ്പെടുത്തല്‍. കോണ്‍ഗ്രസിനെപ്പോലെ ഒരു പ്രതിപക്ഷത്തെ ലഭിച്ചത്‌ തങ്ങളുടെ ഭാഗ്യമാണ്‌. ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി പരാജയപ്പെടുന്നത്‌ സന്തോഷമാണുള്ളത്‌. സംസ്ഥാനങ്ങളിലെ ഭരണം നഷ്ടപ്പെടുമ്പോഴും ഏതാനും ചില ഉപതിരഞ്ഞെടുപ്പുകളിലെ വിജയംകൊണ്ടുമാത്രം സംതൃപ്‌തരാകുന്ന കോണ്‍ഗ്രസിനെ പ്രതിപക്ഷമായി ലഭിച്ചതില്‍ സന്തോഷമുണ്ട്‌. തങ്ങള്‍ എട്ട്‌ ഉപതിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടു. എന്നാല്‍ കോണ്‍ഗ്രസില്‍നിന്നു 14 സംസ്ഥാനങ്ങള്‍ പിടിച്ചെടുത്തുവെന്നും അമിത്‌ഷാ വ്യക്തമാക്കി.