Breaking News

Trending right now:
Description
 
Jun 10, 2018

അറ്റ്‌ലസ്‌ രാമചന്ദ്രന്‍ ജയില്‍ മോചിതനായി

image ഗള്‍ഫിലെ പ്രമുഖ വ്യവസായിയും അറ്റ്‌ലസ്‌ ഗ്രൂപ്പ്‌ ചെയര്‍മാനുമായ എം.എം.രാമചന്ദ്രന്‍ മൂന്നുവര്‍ഷത്തെ ജെയില്‍വാസത്തിനുശേഷം മോചിതനായി. വായ്‌പകളുടെ തിരിച്ചടവ്‌ മുടങ്ങിയതിനെ തുടര്‍ന്ന്‌ ദുബായിലെ 22 ബാങ്കുകള്‍ ചേര്‍ന്നുകൊടുത്ത കേസിലാണ്‌ രാമചന്ദ്രന്‍ ജയിലിലായത്‌. ബാങ്കുകളുമായി വായ്‌പസംബന്ധിച്ച്‌ ധാരണയില്‍ എത്തിയതോടെയാണ്‌ മോചനം. എന്നാല്‍ കര്‍ശന ജാമ്യവ്യവസ്ഥയുള്ളതിനാല്‍ വിദേശയാത്രാ വിലക്കുണ്ട്‌. 2015 ഓഗസ്‌റ്റിലാണ്‌ രാമചന്ദ്രന്‌ ജയില്‍ശിക്ഷ വിധിച്ചത്‌. ഒപ്പം മകള്‍ മഞ്‌ജുവും മരുമകന്‍ അരുണും ശിക്ഷിക്കപ്പെട്ടു. ഭാര്യ ഇന്ദുരാമചന്ദ്രനാണ്‌ ഇവരുടെ മോചനത്തിനായി ശ്രമിച്ചുവന്നത്‌. യുഎഇ, കുവൈത്ത്‌, സൗദി അറേബ്യ എന്നിവിടങ്ങളിലെ അറ്റ്‌ലസ്‌ ജുവലറിയുടെ 50 ശാഖകളുടെ ഉടമയായിരുന്ന രാമചന്ദ്രന്‌ 22 ബാങ്കുകളിലായി 500 ദശലക്ഷം ദിര്‍ഹത്തിന്റെ ബാധ്യതയാണ്‌ ഉണ്ടായിരുന്നത്‌. 3.40 കോടി ദിര്‍ഹമിന്റെ രണ്ട്‌ ചെക്കുകള്‍ മടങ്ങിയ കേസിലാണ്‌ രാമചന്ദ്രനെ ദുബായി കോടതി ശിക്ഷിച്ചത്‌. രാമചന്ദ്രന്റെ മോചനത്തിനായി കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടെ ശ്രമം നടത്തിയിരുന്നു. കടം വീട്ടാനായി ഒമാനിലെ ആസ്‌തികള്‍ ഉള്‍പ്പെടെ വിറ്റാണ്‌ കേസ്‌ ഒത്തുതീര്‍പ്പിലെത്തിയത്‌. വിദേശരാജ്യങ്ങളിലെ 50 ഓളം ശാഖകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതിനൊപ്പം കേരളത്തിലെ ശാഖകളും അടച്ചു.