
കേരളത്തില്‍
11വരെ കനത്തമഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ കേന്ദ്രം. 11ന് അതിശക്തമായ
മഴയുണ്ടായേക്കും. വെള്ളപ്പൊക്കത്തിനൊപ്പം ഉരുള്‍പെട്ടലിനും സാധ്യതയുണ്ടെന്ന് ഇവര്‍
മുന്നറിയിപ്പുനല്‍കി. ദുരന്തനിവാരണ അതോറിറ്റി സുരക്ഷാ മുന്‍കരുതല്‍ എടുക്കുന്നതിന്
നടപടി ആരംഭിച്ചു. കടലില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനു
സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പുണ്ട്.
ഉരുള്‍പൊട്ടലിനു സാധ്യതയുള്ളതിനാല്‍ മലയോര മേഖലയില്‍ രാത്രി യാത്രകള്‍ക്ക്
വിലക്ക് ഏര്‍പ്പെടുത്തി. മലയോര മേഖലയിലെ താലൂക്ക് കണ്ട്രോള് റൂമുകള്‍ 11 വരെ
24 മണിക്കൂറും പ്രവര്‍ത്തിക്കണമെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള താലൂക്കുകളില്‍
ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കണമെന്നും നിര്‍ദേശമുണ്ട്.