Breaking News

Trending right now:
Description
 
Jun 08, 2018

പി.ജെ.കുര്യന്‍ ഇടഞ്ഞു; രാഹുലിന്‌ കത്ത്‌

image രാജ്യസഭാസീറ്റ്‌ കേരളാ കോണ്‍ഗ്രസിന്‌ (എം) നല്‍കുന്നതിനെ എതിര്‍ത്ത്‌ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ രംഗത്ത്‌. താന്‍ ഒഴിയുന്ന സീറ്റില്‍ കോണ്‍ഗ്രസ്‌ നേതാക്കളെ സ്ഥാനാര്‍ഥിയായി പരിഗണിക്കണമെന്നു ആവശ്യപ്പെട്ട്‌ പി.ജെ.കുര്യന്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക്‌ കത്ത്‌ എഴുതി. തനിക്കെതിരെ യുവ എംഎല്‍എമാരെ ഇളക്കിവിട്ട്‌ പ്രചാരണം നടത്തിയ ഗ്രൂപ്പ്‌ നേതാക്കള്‍തന്നെയാണ്‌ കേരളാ കോണ്‍ഗ്രസിനു സീറ്റു വിട്ടുനല്‍കാന്‍ തീരുമാനിച്ചതെന്നു കുര്യന്‍ കത്തില്‍ ചൂണ്ടികാണിക്കുന്നു. കേരളാ കോണ്‍ഗ്രസിന്‌ സീറ്റുനല്‍കിയാല്‍ അത്‌ പിന്നീട്‌ തിരികെ കിട്ടുന്നകാര്യം ബുദ്ധിമുട്ടാകും. കേരളാ കോണ്‍ഗ്രസ്‌ യുഡിഎഫിലേക്ക്‌ തിരിച്ചെത്തുന്നതിനെ സ്വാഗതം ചെയ്യുന്നു. എ്‌ന്നാല്‍, അതിനായി കോണ്‍ഗ്രസിന്റെ താല്‍പര്യം അടിയറവച്ചുള്ള നീക്കം ഗുണത്തേക്കാളാറേ ദോഷം ചെയ്യും. ഒഴിയുന്ന സീറ്റ്‌ തനിക്കു നല്‍കണമെന്നു ആവശ്യപ്പെടുന്നില്ല. അതിന്‌ യോഗ്യരായവര്‍ കോണ്‍ഗ്രസില്‍തന്നെയുണ്ടെന്നും കുര്യന്‍ വ്യക്തമാക്കി.