Breaking News

Trending right now:
Description
 
Jun 08, 2018

ഹെഡ്‌ഗേവാര്‍ ഇന്ത്യയുടെ മഹാനായ പുത്രന്‍: പ്രണബ്‌ മുഖര്‍ജി

image നാഗ്‌പൂരിലെ ആര്‍എസ്‌എസ്‌ ആസ്ഥാനത്തെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ്‌ നേതാവും മുന്‍രാഷ്ട്രപതിയുമായ പ്രണബ്‌ മുഖര്‍ജി ആര്‍എസ്‌എസ്‌ സ്ഥാപകന്‍ കെ.ബി.ഹെഡ്‌ഗേവാറിന്റെ ജന്മസ്ഥലം സന്ദര്‍ശിച്ചു. ഇന്ത്യയുടെ മഹാനായ പുത്രന്‍ എന്നു ഹെഡ്‌ഗേവാറിനെ വിശേഷിപ്പിച്ചുകൊണ്ട്‌ പ്രണബ്‌ സന്ദര്‍ശനപുസ്‌തകത്തില്‍ കുറിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയില്‍ മാറ്റംവരുത്തിയാണ്‌ ഹെഡ്‌ഗേവാറിന്റെ ജന്മസ്ഥലത്തേക്ക്‌ അദ്ദേഹം യാത്ര നടത്തിയത്‌. ഹെഡ്‌ഗേവാറിന്റെ ജന്മസ്ഥലത്ത്‌ എത്തിയ പ്രണബിനെ ആര്‍എസ്‌എസ്‌ തലവന്‍ മോഹന്‍ ഭഗവത്‌ ആണ്‌ സ്വീകരിച്ചത്‌. ആര്‍എസ്‌എസ്‌ ആസ്ഥാനത്തെ ഹെഡ്‌ഗേവാറിന്റെ പ്രതിമയില്‍ പ്രണബ്‌ മുഖര്‍ജി പുഷ്‌പാര്‍ച്ചന നടത്തി. മുതിര്‍ന്ന ആര്‍എസ്‌എസ്‌ നേതാക്കളെ പരിചയപ്പെട്ടു. പരിശീലനം പൂര്‍ത്തിയാക്കിയ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ നടത്തിയ പരേഡും അദ്ദേഹം വീക്ഷിച്ചു. ബുധനാഴ്‌ച രാത്രിയിലാണ്‌ പ്രണബ്‌ മുഖര്‍ജി രാജ്‌പൂരിലെത്തിയത്‌. പ്രണബ്‌ പോകുന്നതിനെതിരെ വിമര്‍ശനം ഉയരുകയും കോണ്‍ഗ്രസ്‌ നേതാവായ മകള്‍ ശര്‍മിഷ്‌ഠ മുഖര്‍ജിതന്നെ രംഗത്ത്‌ എത്തുകയും ചെയ്‌തിരുന്നു.