Breaking News

Trending right now:
Description
 
Jun 08, 2018

കോണ്‍ഗ്രസ്‌ കീഴടങ്ങിയെന്ന്‌ സുധീരന്‍; വ്യാപക പ്രതിഷേധം

image രാജ്യസഭാ സീറ്റ്‌ കേരളാ കോണ്‍ഗ്രസിന്‌ (എം) നല്‍കാനുള്ള തീരുമാനം ആത്മഹത്യാപരമാണെന്നു കെപിസിസി മുന്‍ പ്രസിഡന്റ്‌ വി.എം.സുധീരന്‍. കോണ്‍ഗ്രസാണ്‌ രാജ്യസഭാ സീറ്റില്‍ മത്സരിക്കേണ്ടിയിരുന്നത്‌. നേതൃത്വത്തിന്‌ ഗുരുതരവീഴ്‌ചപറ്റി. നടപടി കോണ്‍ഗ്രസിനെ തകര്‍ക്കുമെന്നും കോണ്‍ഗ്രസ്‌ കീഴടങ്ങിയെന്നും സുധീരന്‍ കുറ്റപ്പെടുത്തി. ഏതു വേദിയില്‍ ചര്‍ച്ച ചെയ്‌തിട്ടാണ്‌ ഈ തീരുമാനം എടുത്തത്‌. ന്യായികരിക്കാനാവാത്ത നടപടിയാണിത്‌. അണികളുടെ ആത്മവിശ്വാസത്തെയാണ്‌ ഇതു തകര്‍ത്തതെന്നു സുധീരന്‍ വ്യക്തമാക്കി. രാജ്യസഭാ സീറ്റ്‌ കേരളാ കോണ്‍ഗ്രസിന്‌ നല്‍കിയില്‍ എങ്ങും പ്രതിഷേധം ഉയരുകയാണ്‌. യൂത്ത്‌ കോണ്‍ഗ്രസ്‌, കെഎസ്‌ യു പ്രവര്‍ത്തകര്‍ കോഴിക്കോട്‌ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. യുവ എംഎല്‍എമാരും തീരുമാനത്തിനെതിരെ രംഗത്തുവന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മാഭിമാനം അടിയറ വയ്‌ക്കുന്ന ആത്മഹത്യാപരമായ തീരുമാനമാണിതെന്നു ഹൈബി ഈഡനും കെ.എസ്‌.ശബരീനാഥനും കുറ്റപ്പെടുത്തി. പാര്‍ട്ടി വക്താവ്‌ പന്തളം സുധാകരനും പ്രതിഷേധവുമായി രംഗത്തുണ്ട്‌. കെപിസിസി സെക്രട്ടറി കെ.ജയന്ത്‌ സ്ഥാനം രാജിവച്ചു. വിഷയത്തില്‍ തിരുത്തല്‍ നടപടിക്കായി ഹൈക്കമാന്‍ഡ്‌ ഇടപെടണമെന്നു ഷാനിമോള്‍ ഉസ്‌മാന്‍ ആവശ്യപ്പെട്ടു.