Breaking News

Trending right now:
Description
 
Jun 08, 2018

എല്ലാ വിഭാഗങ്ങളുടെയും മണ്ണാണ്‌ ഇന്ത്യയെന്ന്‌ പ്രണബ്‌

image ഹിന്ദുക്കളും മുസ്ലീംകളും ക്രൈസ്‌തവരും ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളുടെയും മണ്ണാണ്‌ ഇന്ത്യയെന്നു കോണ്‍ഗ്രസ്‌ നേതാവും മുന്‍ രാഷ്ട്രപതിയുമായ പ്രണബ്‌ മുഖര്‍ജി നാഗ്‌പൂരിലെ ആര്‍എസ്‌എസ്‌ വേദിയില്‍ മുഖ്യാതിഥിയായി പങ്കെടുത്തു വ്യക്തമാക്കി. രാജ്യത്തെ ഏതെങ്കിലും മതത്തിന്റെയോ വിശ്വാസത്തിന്റെയോ അസഹിഷ്‌ണുതയുടെയോ അടിസ്ഥാനത്തില്‍ നിര്‍വചിക്കാന്‍ ശ്രമിക്കുന്നതു നമ്മുടെ അസ്‌തിത്വംതന്നെ ഇല്ലാതാക്കും. ഭീതിയില്ലാതെ സംവാദം നടക്കുന്ന അന്തരീക്ഷംവേണം. വിദ്വേഷം സമൂഹഗാത്രത്തെ ദുര്‍ബലമാക്കും. മതനിരപേക്ഷത നമ്മുക്കു മതമാണ്‌. സാര്‍വലൗകികത സ്വാംശീകരണം സഹവര്‍ത്തിത്വം എന്നീ മൂല്യങ്ങളില്‍നിന്നാണ്‌ ഇന്ത്യയുടെ ദേശീയ രൂപപ്പെടുന്നത്‌. സഹിഷ്‌ണുതയും വൈവിധ്യത്തോടുള്ള ആദരവും ആണു നമ്മെ ശക്തരാക്കുന്നത്‌. നമ്മുടെ വൈവിധ്യം നമുക്ക്‌ ആഘോഷമാണ്‌. മതത്തിന്റെയോ സിദ്ധാന്തത്തിന്റെയോ അടിസ്ഥാനത്തില്‍ ഇന്ത്യയെ വ്യാഖാനിക്കാനുള്ള ഏതു ശ്രമവും രാജ്യത്തിന്റെ നിലനില്‍പ്പ്‌ അപകടത്തിലാക്കുമെന്നും പ്രണബ്‌ മുന്നറിയിപ്പുനല്‍കി. ജനാധിപത്യം ഒരു സംഭാവനയല്ല, ഒരു ദിവ്യദൗത്യമാണ്‌. രാജ്യം, ദേശീയത, ദേശസ്‌നേഹം എന്നിവ സംബന്ധിച്ചു തന്റെ കാഴ്‌ചപ്പാട്‌ പങ്കുവയ്‌ക്കാനാണ്‌ ഇവിടെ എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്‌എസ്‌ തലവന്‍ മോഹന്‍ ഭഗവത്‌ പ്രണാബ്‌ വന്നതിനു നന്ദിപറഞ്ഞകൊണ്ടാണ്‌ സ്വാഗതമാശംസിച്ചത്‌.