Breaking News

Trending right now:
Description
 
Jun 07, 2018

ആലപ്പുഴ പള്ളിവികാരി വാഹനാപകടത്തില്‍ മരിച്ചു

image ആലപ്പുഴ വെട്ടയ്‌ക്കല്‍ സെന്റ്‌ ആന്റണീസ്‌ പള്ളിവികാരി ഫാ. ഫ്രാന്‍സിസ്‌ രാജു കാക്കരിയില്‍ (31) ഇന്നു പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. തീരദേശ റോഡില്‍ മാരാരി ബീച്ച്‌ റിസോര്‍ട്ടിനു സമീപത്തു ആറോടെയാണ്‌ അപകടമുണ്ടായത്‌. കഞ്ഞിപ്പാടം സ്വദേശി അഖിലുമൊത്ത്‌ ബൈക്കില്‍ ആലപ്പുഴയില്‍നിന്ന്‌ വെട്ടയ്‌ക്കല്‍ പള്ളിയിലേക്ക്‌ പോകുമ്പോള്‍ ടോറസ്‌ ലോറിയുമായി ഇടിക്കുകയായിരുന്നു. നാട്ടുകാര്‍ ഇരുവരെയും ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫാ. ഫ്രാന്‍സിസ്‌ രാജു മരിച്ചു. സംസ്‌കാരം വെള്ളിയാഴ്‌ച. തുറവൂര്‍ മരിയപുരം സെന്റ്‌ മോനിക്കാ പള്ളി, തുമ്പോളി പള്ളി എന്നിവിടങ്ങളിലും അദ്ദേഹം സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. ചേര്‍ത്തല തെക്കുപഞ്ചായത്ത്‌ രണ്ടാംവാര്‍ഡ്‌ തൈക്കല്‍ കാക്കരിവീട്ടില്‍ ആന്റണി-പൊന്നമ്മ ദമ്പതികളുടെ മകനാണ്‌ ഫാ.ഫ്രാന്‍സിസ്‌ രാജു കാക്കരിയില്‍.