Breaking News

Trending right now:
Description
 
Jun 07, 2018

മുഖ്യമന്ത്രിയെ വധിക്കുമെന്നു ഭീഷണിമുഴക്കിയ പ്രവാസി മലയാളിക്ക്‌ ജോലി നഷ്ടപ്പെട്ടു

image മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന്‌ സമൂഹമാധ്യമത്തിലൂടെ ഭീഷണി മുഴക്കിയ പ്രവാസി മലയാളിയെ ജോലിയില്‍നിന്നു പുറത്താക്കി. കോതമംഗലം സ്വദേശി കൃഷ്‌ണകുമാരന്‍ നായരെയാണ്‌ അബുദാബിയിലെ എണ്ണക്കമ്പനി പുറത്താക്കിയത്‌. കമ്പനിയുടെ ദുബായ്‌ ശാഖയില്‍ റിഗ്‌ സൂപ്പര്‍വൈസറായിരുന്നു. ആര്‍എസ്‌എസ്‌ പ്രവര്‍ത്തകനാണെന്നു സ്വയം പരിചയപ്പെടുത്തി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കൃഷ്‌ണകുമാരന്‍നായര്‍ മുഖ്യമന്ത്രിക്കെതിരെ മോശം പരാമര്‍ശം നടത്തുകയും വധഭീഷണി മുഴക്കുകയുമായിരുന്നു. ഫെയ്‌സ്‌ബുക്‌ വീഡിയോയിലൂടെയുള്ള ഈ ഭീഷണി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കൊച്ചി സെന്‍ട്രല്‍ പൊലീസ്‌ കേസ്‌ റജിസ്റ്റര്‍ ചെയ്യുകയും ചെയ്‌തു. സംഭവം വിവാദമായപ്പോള്‍ പോസ്‌റ്റ്‌ ഡിലീറ്റ്‌ ചെയ്‌തെങ്കിലും ജോലി നഷ്ടപ്പെട്ടു. ജോലി നഷ്ടപ്പെട്ടതോടെ മുഖ്യമന്ത്രിക്കെതിരെയുള്ള പരാമര്‍ശത്തില്‍ ക്ഷമിക്കണമെന്നും മദ്യലഹരിയിലാണ്‌ ഇത്തരത്തിലുണ്ടായതെന്നും സമൂഹമാധ്യമത്തിലൂടെ ഇയാള്‍ മാപ്പപേക്ഷയും നടത്തി. ഈ വീഡിയോയും പിന്നീട്‌ നീക്കം ചെയ്‌തു.