Breaking News

Trending right now:
Description
 
Jun 07, 2018

ഫോണ്‍ചാര്‍ജ്‌ ചെയ്യുന്നതിനിടെ ഹെഡ്‌ഫോണില്‍ പാട്ടുകേട്ട യുവാവ്‌ ഷോക്കേറ്റ്‌ മരിച്ചു

image മൊബൈല്‍ ഫോണില്‍ ഹെഡ്‌ഫോണ്‍ ഉപയോഗിച്ചു പാട്ടു കേള്‍ക്കുകയായിരുന്ന യുവാവ്‌ വൈദ്യുതാഘാതമേറ്റ്‌ മരിച്ചു. ചണ്ഡിഗഡിലെ യമുനാനഗറില്‍ തഥ്‌സിംഗ്‌ (22) ആണ്‌ വീടിനുള്ളില്‍ മരിച്ചത്‌. ഫോണ്‍ ചാര്‍ജ്‌ ചെയ്യുന്നതിന്‌ പ്ലഗ്ഗില്‍ കുത്തിവച്ചിരിക്കുകയായിരുന്നു. ഇതിനിടെ വീട്ടിലെ വൈദ്യുതിബന്ധം തടസപ്പെട്ടു. ബോറടി മാറ്റാനായി തഥ്‌സിംഗ്‌ ഹെഡ്‌ഫോണ്‍ ഉപയോഗിച്ച്‌ മൊബൈല്‍ഫോണല്‍നിന്നു പാട്ടുകേട്ടുകൊണ്ട്‌ ഇരിക്കുകയായിരുന്നു. പെട്ടെന്ന്‌ വൈദ്യുതി ബന്ധം പുനസ്ഥാപിക്കപ്പെട്ടു. ഈ സമയം ഹെഡ്‌ഫോണില്‍നിന്നു തഥ്‌സിംഗിന്‌ വൈദ്യുതാഘാതമേറ്റു. ഇയാളെ ഉടന്‍തന്നെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പലപ്പോഴുമുണ്ടാകുന്ന അശ്രദ്ധയാണ്‌ ഇത്തരം അപകടങ്ങള്‍ വരുത്തിവയ്‌ക്കുന്നത്‌.