Breaking News

Trending right now:
Description
 
Jun 07, 2018

ട്രംപ്‌-കിം കൂടിക്കാഴ്‌ച 12ന്‌ സിംഗപ്പൂരിലെ വിനോദസഞ്ചാര ദ്വീപില്‍

image യുഎസ്‌ പ്രസിഡന്റെ ഡൊണാള്‍ഡ്‌ ട്രംപും ഉത്തരകൊറിയയിലെ കമ്യൂണിസ്റ്റ്‌ ഭരണാധികാരി കിം ജോങ്‌ ഉന്നും തമ്മിലുള്ള കൂടിക്കാഴ്‌ച അടുത്ത ചൊവ്വാഴ്‌ച സിംഗപ്പൂരിലെ വിനോദ്‌സഞ്ചാര ദ്വീപായ സെന്റോസസിലെ ആഡംബര ഹോട്ടല്‍ കാപെല്ലിയില്‍ നടത്താന്‍ തീരുമാനമായി. ഇന്ത്യന്‍ സമയം രാവിലെ ആറരയ്‌ക്കായിരിക്കും (സിംഗപ്പൂര്‍സമയം രാവിലെ ഒമ്പത്‌) ലോകം കാത്തിരിക്കുന്ന കൂടിക്കാഴ്‌ച നടക്കുക. ഉത്തരകൊറിയയുടെ ആണവനിരായൂധീകരണം, അവര്‍ക്കെതിരായ രാജ്യാന്തര ഉപരോധം പിന്‍വലിക്കല്‍, കൊറിയന്‍ ഉപദ്വീപില്‍ ശാശ്വത സമാധാനം തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ചചെയ്യും. അതേസമയം, സിംഗപ്പൂര്‍ കൂടിക്കാഴ്‌ച നടത്തുന്നതിനായി കിം ജോങ്‌ ഉന്‍ യാചിച്ചുവെന്നു ട്രംപിന്റെ അഭിഭാഷകന്‍ റൂഡി ഗിലിയാനി അവകാശവാദം ഉന്നയിച്ചു. ഇസ്രയേലില്‍ ഒരു ഉച്ചകോടിയിലായിരുന്നു ഇദ്ദേഹത്തിന്റെ അവകാശവാദം. കിം മുട്ടുകൂട്ടി കൈകൂപ്പിനിന്ന്‌ യാചിച്ചുവെന്ന്‌ ഗിലിയാനിയുടെ പരാമര്‍ശം ഉദ്ധരിച്ച്‌ ദി വാള്‍സ്‌ട്രീറ്റ്‌ ജേണല്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.