Breaking News

Trending right now:
Description
 
Jun 07, 2018

മൊബൈല്‍ഫോണില്‍ ഇടിമിന്നലിന്റെ ചിത്രമെടുത്തയാള്‍ക്ക്‌ ദാരുണാന്ത്യം

image ഇടിമിന്നലിന്റെ ചിത്രം മൊബൈല്‍ഫോണില്‍ എടുക്കാന്‍ ശ്രമിച്ചയാള്‍ക്ക്‌ ദാരുണാന്ത്യം. ചെന്നൈ തുരൈപാക്കം സ്വദേശി എച്ച്‌.എം.സുരേഷ്‌ (43) ആണ്‌ മരിച്ചത്‌. തിരുവള്ളുവര്‍ ജില്ലയിലെ സുന്നംപുക്കുളത്ത്‌ സുഹൃത്തിന്റെ വീട്ടില്‍വച്ച്‌ ഉച്ചയ്‌ക്കുശേഷമാണ്‌ ദുരന്തം ഉണ്ടായത്‌. മഴതകര്‍ത്തുപെയ്യുകയാണ്‌. ഇതിനിടെ ശക്തമായ മിന്നലും. മിന്നലിന്റെ ചിത്രമെടുക്കാന്‍ സ്‌മാര്‍ട്ട്‌ ഫോണില്‍ ശ്രമിക്കുന്നതിനിടെ സുരേഷ്‌ മിന്നലേറ്റ്‌ നിലത്തുവീണു. മുഖത്തും നെഞ്ചിനുമാണ്‌ മിന്നലിന്റെ പ്രഹരമേറ്റത്‌. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. പോസ്‌റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം പൊലീസ്‌ ബന്ധുക്കള്‍ക്കുവിട്ടുകൊടുത്തു. മിന്നലുള്ള സമയത്ത്‌ ചിത്രമെടുക്കാന്‍ ശ്രമിക്കുന്നത്‌ അപകടംവരുത്തിവയ്‌ക്കുമെന്ന്‌ ഇതിനുപിന്നാലെ പൊലീസ്‌ മുന്നറിയിപ്പു നല്‍കി.