Breaking News

Trending right now:
Description
 
Jun 07, 2018

പ്രണബിനെ തള്ളി മകള്‍ ശര്‍മിഷ്‌ഠ

image ആര്‍എസ്‌എസ്‌ വേദിയില്‍ പ്രസംഗിക്കാനൊരുങ്ങുന്ന മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ്‌ മുതിര്‍ന്ന നേതാവുമായ പ്രണബ്‌ മുഖര്‍ജിയോട്‌ എതിര്‍പ്പ്‌ പ്രകടിപ്പിച്ച്‌ അദ്ദേഹത്തിന്റെ മകളും ഡല്‍ഹി മഹിളാ കോണ്‍ഗ്രസ്‌ അധ്യക്ഷയുമായ ശര്‍മിഷ്‌ഠ മുഖര്‍ജി രംഗത്ത്‌. അദ്ദേഹത്തിന്റെ നാഗ്‌പൂര്‍സന്ദര്‍ശനം വ്യാജവാര്‍ത്തകള്‍ ചമയ്‌ക്കാനുള്ള അവസരമാണ്‌ ബിജെപിക്ക്‌ തുറന്നു നല്‍കിയതെന്നും ഇതു തന്റെ പിതാവ്‌ മനസിലാക്കുമെന്നാണ്‌ കരുതുന്നതെന്നും ശര്‍മിഷ്‌ഠ വ്യക്തമാക്കി. അങ്ങയുടെ പ്രസംഗത്തില്‍ അവരുടെ വീക്ഷണങ്ങളെ അങ്ങ്‌ പിന്തുണയ്‌ക്കുമെന്ന്‌ ആര്‍എസ്‌എസ്‌ വിശ്വസിക്കുന്നില്ല. പ്രസംഗം ആളുകള്‍ മറക്കും. എന്നാല്‍ അവിടെ പോയതിന്റെ ചിത്രങ്ങള്‍ ബാക്കിയാകും. ആ ദൃശ്യങ്ങള്‍ക്കൊപ്പം ആര്‍എസ്‌എസ്‌ നുണകള്‍ പ്രചരിപ്പിക്കും. ബിജെപിയുടെ വൃത്തികെട്ട തന്ത്രങ്ങളെക്കുറിച്ച്‌ അദ്ദേഹം മനസിലാക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും ശര്‍മിഷ്‌ഠ ട്വിറ്ററില്‍ കുറിച്ചു. പ്രണബ്‌ മുഖര്‍ജിയുടെ നാഗ്‌പൂര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട്‌ ശര്‍മിഷ്‌ഠ ബിജെപിയില്‍ ചേരുമെന്നും റിപ്പോര്‍ട്ടുവന്നിരുന്നു. ഇക്കാര്യം അവര്‍ നിഷേധിച്ചു. കോണ്‍ഗ്രസില്‍ വിശ്വസിക്കുന്നതുകൊണ്ടാണ്‌ താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയത്‌. കോണ്‍ഗ്രസ്‌ വിടുന്നതിലും ഭേദം രാഷ്ട്രീയം ഉപേക്ഷിക്കലാണെന്നും ശര്‍മിഷ്‌ഠ വ്യക്തമാക്കി.