Breaking News

Trending right now:
Description
 
Jun 07, 2018

കാലാ തിയറ്ററില്‍ എത്തുംമുമ്പ്‌ ഇന്റര്‍നെറ്റില്‍

image രജനീകാന്തിന്റെ ചിത്രം കാലാ തിയറ്ററില്‍ എത്തുംമുമ്പ്‌ ഇന്റര്‍നെറ്റില്‍ പ്രചരിച്ചു. തമിഴ്‌ റോക്കേഴ്‌സ്‌ എന്ന വെബ്‌സൈറ്റുവഴിയാണ്‌ ചിത്രത്തിന്റെ വ്യാജപതിപ്പ്‌ പുറത്തുവന്നത്‌. ഇന്ത്യന്‍ വിദേശ ചിത്രങ്ങള്‍ക്കെല്ലാം ഒരുപോലെ ഭീഷണിയായാണ്‌ കഴിഞ്ഞ കുറച്ചുനാളാണ്‌ തമിഴ്‌ റോക്കേഴ്‌സിന്റെ പ്രവര്‍ത്തനം. ഇന്നാണ്‌ ചിത്രം തിയറ്ററുകളില്‍ എത്തുന്നത്‌. പാ രഞ്‌ജിത്ത്‌ സംവിധാനം ചെയ്യുന്ന കാലാ നിര്‍മിച്ചിരിക്കുന്നത്‌ ധനുഷാണ്‌. കാലായ്‌ക്കെതിരെ വലിയ പ്രതിഷേധവും ഇതിനിടെ ഉയര്‍ന്നിരുന്നു. കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണാടകയ്‌ക്കെതിരെ രജനീകാന്ത്‌ നിലപാട്‌ സ്വീകരിച്ചതിനാലാണ്‌ കാലാ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നു പ്രഖ്യാപനവുമായി കന്നഡ സംഘടനകള്‍ രംഗത്തുവന്നത്‌. അതേസമയം, കാലായുടെ റിലീസ്‌ തടയരുതെന്ന്‌ കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേരളത്തിലും തമിഴ്‌ നാട്ടിലും കാലായ്‌ക്കു വന്‍ സ്വീകരണമാണ്‌ ലഭിച്ചത്‌. കേരളത്തില്‍ 300 കേന്ദ്രങ്ങളിലും തമിഴ്‌നാട്ടില്‍ 650 കേന്ദ്രങ്ങളിലും കര്‍ണാടകത്തില്‍ 150 കേന്ദ്രങ്ങളിലുമാണ്‌ കാലാ ഇന്നു റിലീസ്‌ ചെയ്യുന്നത്‌. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിനുശേഷം വരുന്ന ആദ്യ സിനിമയെന്ന നിലയിലാണ്‌ കാലാ ശ്രദ്ധിക്കപ്പെട്ടത്‌.