Breaking News

Trending right now:
Description
 
Jun 07, 2018

എതിര്‍പ്പുകള്‍ക്കിടയിലും പ്രണബ്‌ ഇന്ന്‌ ആര്‍എസ്‌എസ്‌ വേദിയില്‍

image മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ്‌ മുതിര്‍ന്ന നേതാവുമായ പ്രണബ്‌ മുഖര്‍ജി നാഗ്‌പൂരില്‍ ഇന്ന്‌ നടക്കുന്ന ആര്‍എസ്‌എസ്‌ സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത്‌ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. കോണ്‍ഗ്രസ്‌ ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികളുടെ രൂക്ഷവിമര്‍ശനം വകവയ്‌ക്കാതെയാണ്‌ പരിപാടിയില്‍ പങ്കെടുക്കാന്‍ അദ്ദേഹം ഇന്നലെ നാഗ്‌പൂരില്‍ എത്തിയത്‌. പ്രണബ്‌ മുഖര്‍ജിക്ക്‌ വന്‍ സ്വീകരണമാണ്‌ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ നല്‍കിയത്‌. ആര്‍എസ്‌എസിനോട്‌ വിമര്‍ശനപരമായ നിലപാട്‌ സ്വീകരിച്ചിരുന്ന പ്രണബ്‌ ആദ്യമായാണ്‌ ആര്‍എസ്‌എസ്‌ ചടങ്ങളില്‍ പങ്കെടുക്കുന്നത്‌. ചടങ്ങില്‍ പങ്കെടുക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ ഒട്ടേറ കത്തുകളും ഫോണ്‍സന്ദേശങ്ങളും ലഭിച്ചെങ്കിലും തനിക്കു പറയാനുള്ളത്‌ നാഗ്‌പൂരിലെ ചടങ്ങില്‍ പറയുമെന്നായിരുന്നു മുന്‍ രാഷ്ട്രപതിയുടെ പ്രതികരണം. ആര്‍എസ്‌എസ്‌ ആസ്ഥാനത്ത്‌ ത്രിതീയ വര്‍ഷ സംഘ ശിക്ഷവര്‍ഗ്‌ എന്നപരിപാടിയാണ്‌ നടക്കുന്നത്‌. എഴുന്നൂറോളം സ്വയംസേവക്‌ അംഗങ്ങള്‍ പങ്കെടുക്കുന്നുണ്ട്‌. ചടങ്ങിനുശേഷം ഗവര്‍ണറുടെ വസതിയില്‍ തങ്ങുന്ന പ്രണബ്‌ വെള്ളിയാഴ്‌ച മടങ്ങുമെന്നാണ്‌ വിവരം. വാര്‍ഷിക ചടങ്ങിലേക്ക്‌ വിശിഷ്ട വ്യക്തികളെ ക്ഷണിക്കുന്ന ചടങ്ങ്‌ ഉണ്ടെന്നും പാരമ്പര്യം പിന്തുടര്‍ന്നാണ്‌ മുന്‍രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജിയെ ക്ഷണിച്ചതെന്നുമാണ്‌ ആര്‍എസ്‌എസിന്റെ വിശദീകരണം.