Breaking News

Trending right now:
Description
 
Jun 06, 2018

കോഴിക്കോട്‌ ഓടിക്കൊണ്ടിരുന്ന കാറിന്‌ തീപിടിച്ച്‌ റിട്ട. അധ്യാപകന്‍ മരിച്ചു

image കോഴിക്കോട്‌ കുറ്റിയാടി അമ്പലക്കുളങ്ങരയില്‍ ഓടിക്കൊണ്ടിരുന്ന കാറിന്‌ തീപിടിച്ച്‌ റിട്ട. അധ്യാപകന്‍ മരിച്ചു. നരിപറ്റ സ്വദേശി കുയ്യാളില്‍ നാണുമാസ്റ്ററാണ്‌ (60) മരിച്ചത്‌. ബുധനാഴ്‌ച രാവിലെ കുറ്റിയാടി-കോഴിക്കോട്‌ സംസ്ഥാനപാതയിലാണ്‌ സംഭവം. ചീക്കോന്ന്‌ എഎംഎല്‍പി സ്‌കൂളില്‍നിന്നാണ്‌ വിരമിച്ചത്‌. ഡോക്ടറെ കാണുന്നതിന്‌ രാവിലെ വീട്ടില്‍നിന്നു പോകുമ്പോഴാണ്‌ ദുരന്തമുണ്ടായത്‌. മൃതദേഹം കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. കാറിന്‌ തീ പിടിച്ചത്‌ എങ്ങനെയെന്നു വ്യക്തമല്ല. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ അപകടകാരണമായതെന്നാണ്‌ പൊലീസിന്റെ പ്രാഥമിക നിഗമനം.