Breaking News

Trending right now:
Description
 
Jun 06, 2018

നിപ്പ ഭീതി: 10 ദിവസം; പഴവിപണയില്‍ 10,000 കോടി നഷ്ടം

image നിപ്പ വൈറസ്‌ ഭീതിയെ തുടര്‍ന്നു പത്തുദിവസം കൊണ്ട്‌ സംസ്ഥാനത്ത്‌ പഴവിപണിയില്‍ 10,000 കോടി രൂപയിലേറെ നഷ്ടം. കേരളത്തില്‍ പ്രതിദിനം 2000 കോടി രൂപയുടെ ബിസിനസാണ്‌ നടന്നിരുന്നത്‌. ഇത്‌ 1000 കോടിക്കു താഴെയെത്തി. കോഴിക്കോട്‌, മലപ്പുറം ജില്ലകളില്‍ ഈ ദിവസങ്ങളില്‍ 25 ശതമാനംപോലും കച്ചവടം നടന്നില്ലെന്നു വ്യാപാരികള്‍ വ്യക്തമാക്കി. ആന്ധ്രാ, കര്‍ണാടക, തമിഴ്‌നാട്‌, മഹാരാഷ്ട്ര, കാഷ്‌മീര്‍, ഷിംല എന്നിവിടങ്ങളില്‍നിന്നാണ്‌ പഴവര്‍ഗങ്ങള്‍ എത്തിയിരുന്നത്‌. ദിവസം 200 ലോഡ്‌ പഴങ്ങള്‍ കേരളത്തില്‍ എത്തിച്ചിരുന്നത്‌ 100 ലോഡും 75 ലോഡുമായി കുഞ്ഞു. റംസാന്‍ വിപണിയില്‍ ദിവസം 4000 കോടി രൂപയുടെ കച്ചവടം പ്രതീക്ഷിച്ചിരുന്നെങ്കിലും നിപ്പഭീതിയെ തുടര്‍ന്ന്‌ ഇത്‌ 1000 കോടിക്കും താഴെ എത്തിയെന്നു വ്യാപാരികള്‍ പറയുന്നു. റംസാന്‍ നോമ്പ്‌ കാലമായിട്ടും വലിയ നഷ്ടമാണ്‌ പഴവര്‍ഗ കച്ചവടക്കാര്‍ നേരിടുന്നത്‌. ആരോഗ്യവകുപ്പിന്റെ കൃത്യമായ ഇടപെടലില്‍ നിപ്പ വൈറസ്‌ ബാധ ഗണ്യമായി കുറഞ്ഞതോടെ വിപണിയില്‍ ഉണര്‍വ്‌ ഉണ്ടായിട്ടുണ്ട്‌.