Breaking News

Trending right now:
Description
 
Jun 06, 2018

ട്രെയിനില്‍ അധികഭാരമുള്ള ലഗേജിന്‌ ആറിരട്ടിപിഴ

image അനുവദനീയമായതില്‍ കൂടുതല്‍ ഭാരമുളള ലഗേജുമായി ട്രെയിനില്‍ യാത്ര ചെയ്‌താല്‍ ആറിരട്ടി പിഴ നല്‍കേണ്ടിവരും. അമിതഭാരവുമായി യാത്ര ചെയ്യുന്നതുസംബന്ധിച്ച്‌ ഒട്ടേറെ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ്‌ നിലവിലുണ്ടായിരുന്ന നിയമം കൂടുതല്‍ കര്‍ശനമാക്കാന്‍ റെയില്‍വേ തീരുമാനമെടുത്തത്‌. സ്ലീപ്പര്‍ ക്ലാസില്‍ 40 കിലോഗ്രാം, സെക്കന്‍ഡ്‌ ക്ലാസില്‍ 35 കിലോഗ്രാം എന്നിങ്ങനെയാണ്‌ അനുവദനീയ ബാഗേജ്‌. ഇതില്‍ കൂടുതല്‍ ബാഗേജുമായി യാത്ര ചെയ്‌താലാണ്‌ ആറിരട്ടി പിഴ നല്‍കേണ്ടിവരുക. അതേസമയം, പാഴ്‌സല്‍ ഓഫിസില്‍ തുകയടച്ചു സ്ലീപ്പര്‍ ക്ലാസില്‍ 80 കിലോഗ്രാമും സെക്കന്‍ഡ്‌ ക്ലാസില്‍ 70 കിലോഗ്രാമും ലഗേജ്‌ വാനില്‍ കൊണ്ടുപോകാന്‍ അനുവദിക്കും. വിമാനത്താവളത്തിലേതുപോലെ യാത്രയുടെ തുടക്കത്തില്‍ ബാഗേജ്‌ പരിശോധന ഉണ്ടാകില്ല. യാത്രയ്‌ക്കിടെയാണ്‌ പരിശോധന. സ്ലീപ്പര്‍ ക്ലാസ്‌ യാത്രക്കാരന്‌ അനുവദനീയമായ 40 കിലോയില്‍ കൂടുതലുള്ള 40 കിലോ ലഗേജ്‌ 500 കിലോമീറ്റര്‍വരെ 109 രൂപ നല്‍കി ലഗേജ്‌ വാനില്‍ അയയ്‌ക്കാം. അങ്ങനെ ചെയ്യാതെ പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ 654 രൂപ പിഴയൊടുക്കേണ്ടിവരും. ഒന്നാംക്ലാസ്‌ എസി യാത്രക്കാര്‍ക്ക്‌ 70 കിലോഗ്രാം സൗജന്യമായും 150 കിലോഗ്രാം വരെ പണം അടച്ചും കൊണ്ടുപോകാം. എസ്‌ടു ടിയറില്‍ 50 കിലോഗ്രാം സൗജന്യമായും 100 കിലോവരെ പണം അടച്ചും കൊണ്ടുപോകാനാകും.