Breaking News

Trending right now:
Description
 
Jun 06, 2018

സംസ്ഥാനസര്‍ക്കാരിന്റെ പ്രവാസി ചിട്ടി 12ന്‌ തുടങ്ങും

image സംസ്ഥാന സര്‍ക്കാരിന്റെ പ്രവാസി ചിട്ടിയുടെ ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ ഈമാസം 12ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും. 20 ലക്ഷം പേരെ ചിട്ടിയില്‍ ചേര്‍ത്ത്‌ 10,000 കോടിയുടെ വികസനഫണ്ട്‌ കണ്ടെത്തുകയാണ്‌ ലക്ഷ്യമെന്നു ധനമന്ത്രി ഡോ.തോമസ്‌ ഐസക്‌ വ്യക്തമാക്കി. അടിസ്ഥാന സൗകര്യ വികസനനിധിയായ കിഫ്‌ബിയുടെ ഭാഗമായ ഡിജിറ്റല്‍ സംവിധാനത്തോടെയുള്ള കെഎസ്‌എഫ്‌ഇ പ്രവാസി ചിട്ടിയാണിത്‌. ജൂലൈ ആദ്യംമുതല്‍ ആളെ ചേര്‍ത്ത്‌ ഓഗസ്‌റ്റ്‌ ആദ്യം ദുബായില്‍ ആദ്യത്തെ ലേലംവിളി ഓണ്‍ലൈനായി നടത്തും. ആദ്യം ഗള്‍ഫ്‌ രാജ്യങ്ങളിലും പിന്നീട്‌ മറ്റുവിദേശ രാജ്യങ്ങളിലുമയാി പ്രവാസി ചിട്ടി വ്യാപിപ്പിക്കാനാണ്‌ ലക്ഷ്യമിട്ടിരിക്കുന്നത്‌. ചിട്ടിയില്‍ പണം അടയ്‌ക്കല്‍ മുതല്‍ ലേലംവിളിവരെ എല്ലാം ഓണ്‍ലൈനായി നടത്തും. ചിട്ടിയില്‍ ചേര്‍ന്നു തുക മുഴുവന്‍ അടയ്‌ക്കുംമുമ്പ്‌ മരിച്ചാല്‍ മുഴുവന്‍ തുകയും ലഭിക്കും. അംഗവൈകല്യം സംഭവിച്ചാലും വ്യവസ്ഥകള്‍ക്കു വിധേയമായി മുഴുവന്‍ പണവും ലഭിക്കും. ഇന്‍ഷുറന്‍സ്‌ ഏജന്‍സിയുമായി സഹകരിച്ചാണ്‌ പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.