Breaking News

Trending right now:
Description
 
Jun 06, 2018

ചിദംബരത്തെ 10വരെ അറസ്റ്റു ചെയ്യരുതെന്ന്‌ കോടതി

image ഐയര്‍സെല്‍-മാക്‌സിസ്‌ സാമ്പത്തിക കേസില്‍ മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ പി.ചിദംബരത്തെ ജൂലൈ പത്തുവരെ അറസ്റ്റു ചെയ്യരുതെന്നു ഡല്‍ഹി കോടതി നിര്‍ദേശം നല്‍കി. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നിലപാടറിയിക്കുന്നതിന്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ കൂടുതല്‍ സമയം തേടിയതോടെയാണ്‌ കോടതിയുടെ നടപടി. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ്‌ ചിദംബരത്തിനുവേണ്ടി കോടതിയില്‍ ഹാജരായത്‌. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ സമന്‍സ്‌ കിട്ടിയ സാഹചര്യത്തില്‍ ഏജന്‍സിക്കു മുമ്പാകെ ചിദംബരം ഹാജരാകുമെന്നും കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ്‌ മുന്‍ ഉത്തരവ്‌ ജൂലൈ പത്തുവരെ നീട്ടി കോടതിയുടെ ഉത്തരവ്‌. എന്‍ഫോഴ്‌സ്‌മെന്റ്‌ ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്‌ച രണ്ടമണിക്കൂറിലേറെ ചിദംബരത്തെ ചോദ്യം ചെയ്‌തിരുന്നു. സര്‍ക്കാര്‍ രേഖകളിലുള്ള കാര്യങ്ങളാണ്‌ ചോദ്യത്തിനു മറുപടിയായി നല്‍കിയതെന്നും എഫ്‌ഐആറോ കുറ്റകൃത്യമോ ഇല്ലാത്ത സംഭവത്തിലാണ്‌ അന്വേഷണം നടക്കുന്നതെന്നും ചിദംബരം പിന്നീട്‌ വ്യക്തമാക്കി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റും സിബിഐയും അന്വേഷണം നടത്തുന്നുണ്ട്‌. കേസില്‍ കാര്‍ത്തി ചിദംബരത്തിന്‌ ജാമ്യം ലഭിച്ചിരുന്നു.