Breaking News

Trending right now:
Description
 
Jun 05, 2018

ഫിലിപ്പീന്‍സ്‌ പ്രസിഡന്റ്‌ പൊതുവേദിയില്‍ യുവതിയെ ചുംബിച്ചു

image ഫിലിപ്പീന്‍സ്‌ പ്രസിഡന്റ്‌ റോഡ്രിഗ്രസ്‌ ഡ്യൂട്ടാര്‍ട്ടേ പൊതുവേദിയില്‍ വിവാഹിതയും അമ്മയുമായ യുവതിയെ ചുംബിച്ചത്‌ വിവാദത്തില്‍. ദക്ഷിണകൊറിയന്‍ സന്ദര്‍ശനത്തിനിടെയാണ്‌ യുവതിയുടെ ചുണ്ടുകളില്‍ 73കാരനായ ഡ്യൂട്ടാര്‍ട്ടേ ചുംബനം നല്‍കിയത്‌. കടുത്ത സ്‌ത്രീവിദ്വേഷിയായ ഡ്യൂട്ടാര്‍ട്ടേയുടെ നടപടി രാജ്യാന്തര മാധ്യമങ്ങളും വനിതാ വിമോചകരും ഏറ്റെടുത്തു. ഞായറാഴ്‌ച വന്‍ ജനാവലിക്കു മുമ്പില്‍ ഡ്യൂട്ടാര്‍ട്ട നടത്തിയ ചുംബനത്തിന്റെ വീഡിയോകളും ഫോട്ടോകളും സാമൂഹ്യമാധ്യമങ്ങളിലുമെത്തി. താന്‍ വിവാഹിതയാണെന്നു ചുംബനം ലഭിച്ച യുവതി പ്രതികരിച്ചിരുന്നു. ഡ്യുട്ടാര്‍ട്ടേ ചുംബിച്ച യുവതിയെ ഫിലിപ്പീന്‍സ്‌ ന്യൂസ്‌ ഏജന്‍സി കണ്ടെത്തി അഭിമുഖം നടത്തുകയും ചെയ്‌തു. സംഭവത്തില്‍ മറ്റുതാല്‍പര്യമില്ലെന്നും ഞങ്ങള്‍ക്കിടയില്‍ ഒന്നുമില്ലെന്നും യുവതി പ്രതികരിച്ചു. സ്‌ത്രീവിദ്വേഷിയായി സ്വയം ചമയുന്ന ഡ്യൂട്ടാര്‍ട്ടേയ്‌ക്ക്‌ പിടി വിട്ടുപോയെന്നാണ്‌ വനിതാ വിമര്‍ശകര്‍ പരിഹസിച്ചു.