Breaking News

Trending right now:
Description
 
Jun 05, 2018

ഗ്വാട്ടിമാലയില്‍ അഗ്നിപര്‍വതം പൊട്ടി: മരണം 38 ആയി

image മധ്യ അമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമാലയില്‍ ഞായറാഴ്‌ച അഗ്നിപര്‍വതം പൊട്ടി മരിച്ചവരുടെ എണ്ണം 38 ആയി. മുന്നൂറിലേറെ പേര്‍ക്കു പരുക്കുണ്ട്‌. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്‌. മരണസംഖ്യ ഉയര്‍ന്നേക്കും. 47 പേരെ കാണാതായി. ഫ്യൂഗോ അഗ്നിപര്‍വതമാണു പൊട്ടിയത്‌. എട്ടുകിലോമീറ്റര്‍ പ്രദേശത്തേക്കു ലാവ ഒഴുകിപ്പരന്നു. പ്രദേശമാകെ കനത്ത പുക വ്യാപിച്ചു. ചാരവും പാറക്കല്ലുകളും കിലോമീറ്ററുകള്‍ ദൂരേക്ക്‌ തെറിച്ചു. 31000 പേരെ മാറ്റിപ്പാര്‍പ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്‌. റ്റിപ്പാര്‍പ്പിച്ചു. ഗ്വാട്ടിമാല സിറ്റിയിലെ രാജ്യാന്തര വിമാനത്താവളം അടച്ചു. ചാരത്തില്‍മൂടിയ റണ്‍വേ വൃത്തിയാക്കാന്‍ സൈന്യത്തെ നിയോഗിച്ചു. പ്രസിഡന്റ്‌ ജിമ്മി മൊറാലസ്‌ രാജ്യത്ത്‌ മൂന്നുദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. അപകടത്തില്‍ മൂന്നു നഗരങ്ങളിലെ ജനങ്ങള്‍ ദുരിതത്തിലായി. നാലു ദശാബ്ദത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ അഗ്നിപര്‍വത സ്‌ഫോടനമായിരുന്നു ഞായറാഴ്‌ച ഉണ്ടായത്‌. അഗ്നിപര്‍വത പ്രാന്തത്തിലുള്ള പല സെറ്റില്‍മെന്റുകളിലെയും വീടുകള്‍ ലാവയില്‍ മുങ്ങി. രക്ഷാപ്രവര്‍ത്തനത്തിന്‌ സൈന്യവും പൊലീസും രംഗത്തുണ്ട്‌.