Breaking News

Trending right now:
Description
 
Jun 05, 2018

ദിനോസറിന്റെ അസ്ഥികൂടം 12.5 കോടി രൂപയ്‌ക്ക്‌ ലേലത്തില്‍ വിറ്റു

image ഫ്രാന്‍സില്‍ 15 കോടി വര്‍ഷം പഴക്കമുള്ള ദിനോസറിന്റെ അസ്ഥികൂടം ലേലത്തില്‍ വിറ്റത്‌ 16 ലക്ഷം യൂറോയ്‌ക്ക്‌ (ഏകദേശം 12.55 കോടി രൂപ). ഈഫല്‍ ടവറിലെ അഗറ്റസിലാണ്‌ ലേലം നടന്നത്‌. ലേലം കൊണ്ടത്‌ സ്വകാര്യ വ്യക്തിയാണ്‌. ഇദ്ദേഹത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ദിനോസറിന്റെ അസ്ഥിക്ക്‌ ഒമ്പത്‌ മീറ്ററോളം നീളമുണ്ട്‌. ഇവയുടെ ഫോസിലിന്റെ നിജസ്ഥിതി, കാലം എന്നിവ സംബന്ധിച്ച്‌ പഠനങ്ങള്‍ നടത്തിയിരുന്നു. 2013ല്‍ യുഎസ്‌ സംസ്ഥാനമായ വ്യോമിംഗില്‍ നിന്നാണ്‌ ദിനോസര്‍ ഫോസില്‍ കണ്ടെത്തിയത്‌. മാംസഭുക്ക്‌ വിഭാഗമായ തെറോപോഡില്‍പ്പെട്ട ദിനോസറിന്റെ അസ്ഥികൂടമാണിത്‌. ഫോസിലിന്റെ 70 ശതമാനം ഭാഗങ്ങളേ ഇപ്പോഴുള്ളൂ.