Breaking News

Trending right now:
Description
 
Jun 05, 2018

എന്തിനാണ്‌ എന്റെമേല്‍ കുതിരകയറുന്നതെന്ന്‌ യുവ എംഎല്‍എമാരോട്‌ പി.ജെ.കുര്യന്‍

image രാജ്യസഭാ സീറ്റ്‌ വിവാദത്തില്‍ യുവ എംഎല്‍എമാര്‍ക്കെതിരെ ശക്തമായ ഭാഷയില്‍ രാജ്യസഭാ ഉപാധ്യക്ഷന്റെ പ്രതികരണം. ബൂത്ത്‌ തലംമുതല്‍ 20 വര്‍ഷം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചശേഷമാണ്‌ താന്‍ എംപിയായതെന്നും ഇപ്പോഴത്തെ ചില എംഎല്‍എമാരെപ്പോലെ അല്ല താനെന്നും പി.ജെ.കുര്യന്‍ വ്യക്തമാക്കി. അവരൊക്കെ 25-28 വയസില്‍ നേരിട്ട്‌ എംഎല്‍എമാര്‍ ആയവരാണ്‌. താന്‍ ആരോടും രാജ്യസഭാ സീറ്റ്‌ ചോദിച്ചിട്ടില്ല. പിന്നെ എന്തിനാണ്‌ യുവ എംഎല്‍എമാര്‍ തന്റെ മേല്‍ കുതിരകയറുന്നത്‌? യുവ എംഎല്‍എമാരുടെ വീടുകളിലെ പ്രായമായവരോട്‌ അവര്‍ ഇത്തരത്തിലാണോ പെരുമാറുന്നത്‌? മൂന്നുവട്ടം രാജ്യസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട പി.ജെ.കുര്യന്‍ ഫേസ്‌ബുക്ക്‌ കുറിപ്പില്‍ ചോദിച്ചു. അത്ര പ്രഗത്ഭനൊന്നുമല്ലെങ്കിലും പാര്‍ട്ടി ഏല്‍പ്പിച്ച ജോലിയൊക്കെ സത്യസന്ധമായി നിര്‍വഹിച്ചിട്ടുണ്ട്‌. ഞാന്‍ മാറണമെന്നു പറയുന്നവരോട്‌ വിയോജിപ്പില്ല. അത്‌ അവര്‍ പറയേണ്ടത്‌ പാര്‍ട്ടി ഫോറത്തിലാണ്‌. സോഷ്യല്‍ മീഡിയയില്‍ക്കൂടി എന്നെ ആക്ഷേപിക്കുകയല്ല വേണ്ടത്‌. പാര്‍ട്ടി ഏതു തീരുമാനം എടുത്താലും എനിക്കു സമ്മതമാണ്‌. പിന്നെ എന്തിനാണ്‌ ഇവരുടെ ഈ കുതിരകയറ്റം? ഞാന്‍ വിദ്യാര്‍ഥിയായിരുന്ന കാലങ്ങളിലും യുവാവായിരുന്ന കാലങ്ങളിലും ഞങ്ങളുടെ ജില്ലയില്‍ മാത്രമല്ല, കേരളമൊട്ടാകെ കെഎസ്‌ യുവും യൂത്ത്‌ കോണ്‍ഗ്രസും ശക്തമായിരുന്നു. ഇപ്പോള്‍ രണ്ടിന്റെയും സ്ഥിതി എന്താണ്‌? ഈ സ്ഥിതിക്ക്‌ ആരെയാണ്‌ കുറ്റപ്പെടുത്തേണ്ടത്‌. രാജ്യസഭയില്‍ വൃദ്ധന്മാര്‍ പോയതുകൊണ്ടാണോ ഈ സ്ഥിതിയുണ്ടായത്‌- പി.ജെ.കുര്യന്‍ ചോദിച്ചു.