Breaking News

Trending right now:
Description
 
Jun 04, 2018

അഗ്നി-5 മിസൈലിന്റെ ആറാംപരീക്ഷണം വിജയം

image ഇന്ത്യന്‍ നിര്‍മിത ബാലിസ്റ്റിക്‌ മിസൈലായ അഗ്നി-5ന്റെ ആറാമത്തെ നിര്‍ണായക പരീക്ഷണം വിജയം. അയ്യായിരം കിലോമീറ്റര്‍വരെ പറന്നെത്തി ആണവായുധനം പ്രയോഗിക്കാന്‍ ശേഷിയുള്ള മിസൈലാണിത്‌. അഗ്നി പരമ്പരയിലെ ആദ്യ നാലു മിസൈലുകളേക്കാള്‍ കരുത്തുറ്റതാണ്‌ അഗ്നി-5. ഒഡീഷയിലെ അബ്ദുള്‍ കലാം ദ്വീപിലെ നാലാം വിക്ഷേപണത്തറയില്‍നിന്നു മൊബൈല്‍ ലോഞ്ചറിലായിരുന്നു പരീക്ഷണം. ഡിഫന്‍സ്‌ റിസര്‍ച്ച്‌ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ ഓര്‍ഗനൈസേഷനാണ്‌ അഗ്നി-5 വികസിപ്പിച്ചത്‌. മിസൈലിന്‌ 17 മീറ്റര്‍ നീളവും 50 ടണ്ണിലേറെ ഭാരവുമുണ്ട്‌. 1000 കിലോ ഭാരം വഹിക്കാനാകും. ഇന്ത്യയില്‍ എവിടെനിന്നു വിക്ഷേപിച്ചാലും ചൈനയുടെ ഏതുഭാഗത്തെ ലക്ഷ്യവും തകര്‍ക്കാന്‍ ഈ മിസൈലിന്‌ കഴിയും. ഏഷ്യന്‍ ഭൂഖണ്ഡം പൂര്‍ണമായും യൂറോപ്പ്‌, ആഫ്രിക്ക ഭൂഖണ്ഡങ്ങള്‍ ഭാഗികമായും അഗ്നി-5 മിസൈലിന്റെ പ്രഹരപരിധിയില്‍ വരും. മിസൈലിന്റെ ആദ്യപരീക്ഷണം 2012 ഏപ്രില്‍ 19നാണ്‌ നടന്നത്‌. കഴിഞ്ഞ ജനുവരിയില്‍ അഞ്ചാം പരീക്ഷണം പൂര്‍ത്തിയാക്കി. എല്ലാ പരീക്ഷണങ്ങളും വിജയമായിരുന്നു. താമസിയാതെ ഇന്ത്യന്‍ സേനയുടെ ഭാഗമായി അഗ്നി-5 മിസൈല്‍ എത്തും.