Breaking News

Trending right now:
Description
 
Jun 04, 2018

ആര്‍എസ്‌എസിന്റെ പരിപാടിയില്‍ പങ്കെടുക്കുമെന്ന്‌ പ്രണബ്‌

image നാഗ്‌പൂരിലെ ആര്‍എസ്‌എസ്‌ ആസ്ഥാനത്ത്‌ വ്യാഴാഴ്‌ച നടക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കുമെന്നു മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും മുന്‍ രാഷ്ട്രപതിയുമായ പ്രണബ്‌കുമാര്‍ മുഖര്‍ജി വ്യക്തമാക്കി. ആര്‍എസ്‌എസ്‌ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസിലെ പഴയ സഹപ്രവര്‍ത്തകര്‍ അടക്കം പരസ്യപ്രതികരണവുമായി എത്തിയിരുന്നു. എന്നാല്‍ ഇതിനൊന്നും ചെവികൊടുക്കാതെ ആര്‍എസ്‌എസിന്റെ പരിപാടിയില്‍ പങ്കെടുക്കുമെന്ന ഉറച്ച നിലപാടിലാണ്‌ പ്രണബ്‌. പറയാനുള്ളത്‌ നാഗ്‌പൂരില്‍ പറയുമെന്നു പ്രണബ്‌ വ്യക്തമാക്കിയതോടെ അദ്ദേഹത്തിന്റെ പ്രസംഗത്തിനു രാഷ്ട്രീയമാനം വരുകയും ചെയ്‌തു. നാഗ്‌പൂര്‍ പരിപാടിയുമായി ബന്ധപ്പെട്ട്‌ ഒട്ടേറെ കത്തുകളും അഭ്യര്‍ഥനകളും ഫോണ്‍കോളുകളും ലഭിച്ചു. ഇതുവരെ പ്രതികരിച്ചില്ല. പറയാനുള്ളത്‌ നാഗ്‌പൂരില്‍ പറയുകതന്നെ ചെയ്യുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആര്‍എസ്‌എസ്‌ ആസ്ഥാനത്തു നടക്കുന്ന വാര്‍ഷിക പരിശീലന ക്യാംപിന്റെ സമാപന സമ്മേളനത്തിന്റെ മുഖ്യാതിഥിയായാണ്‌ പ്രണബ്‌ പങ്കെടുക്കുന്നത്‌. പ്രണബിന്റെ തീരുമാനത്തെ സ്വാഗതം ചെയ്‌ത്‌ ആര്‍എസ്‌എസും രംഗത്ത്‌ എത്തിയിട്ടുണ്ട്‌. പ്രണബിന്റെ തീരുമാനം നല്ല തുടക്കമാണെന്നും രാഷ്ട്രീയ തൊട്ടുകൂടായ്‌മയില്ലെന്നുമായിരുന്നു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരിയുടെ പ്രതികരണം.