Breaking News

Trending right now:
Description
 
Jun 04, 2018

നിയമസഭാംഗമായി സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്‌തു

image സജി ചെറിയാന്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌തു. തിങ്കളാഴ്‌ച രാവിലെ സഭയിലെ ചോദ്യോത്തരവേളയെ തുടര്‍ന്നായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്‌ നടന്നത്‌. ചെങ്ങന്നൂര്‍ എംഎല്‍എ ആയിരുന്ന കെ.കെ.രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്ന്‌ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ്‌ സജി ചെറിയാന്‍ നിയമസഭയിലെത്തിയത്‌. എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥിയായി ജനവിധി തേടുകയായിരുന്നു. വന്‍ ഭൂരിപക്ഷത്തിലായിരുന്നു സജി ചെറിയാന്റെ വിജയം. യുഡിഎഫ്‌ സ്ഥാനാര്‍ഥി ഡി.വിജയകുമാറും എന്‍ഡിഎ സ്ഥാനാര്‍ഥി പി.എസ്‌.ശ്രീധരന്‍പിള്ളയുമായിരുന്നു മുഖ്യ എതിരാളികള്‍.