Breaking News

Trending right now:
Description
 
Jun 04, 2018

കോട്ടയത്ത്‌ ഭര്‍ത്താവ്‌ ഭാര്യയെ വെട്ടിക്കൊന്നു

image കോട്ടയം എരുമേലിക്കടുത്ത്‌ മഞ്ഞളാംകുരുവിയില്‍ ഭര്‍ത്താവ്‌ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ഈറ്റത്തോട്‌ കുമാരന്റെ തങ്കമ്മയാണ്‌ (65) കൊല്ലപ്പെട്ടത്‌. സംഭവത്തില്‍ ഭര്‍ത്താവ്‌ കുമാരനെ എരുമേലി പൊലീസ്‌ അറസ്റ്റു ചെയ്‌തു. തിങ്കളാഴ്‌ച പുലര്‍ച്ചെ നാലുമണിയോടെയാണ്‌ കൊലപാതകം. കാരണം വ്യക്തമല്ല. അജ്ഞാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന്‌ പൊലീസ്‌ എത്തുമ്പോള്‍ തങ്കമ്മ കിടപ്പുമുറിയില്‍ വെട്ടേറ്റു മരിച്ചനിലയിലായിരുന്നു. അറസ്റ്റിലായ കുമാരന്‍ തെങ്ങുകയറ്റ തൊഴിലാളിയാണ്‌. ഇയാള്‍ മാനസിക രോഗത്തിന്‌ അടിമയാണെന്നു പൊലീസ്‌ സംശയിക്കുന്നുണ്ട്‌. ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥര്‍ എത്തിയതിനുശേഷം ഇന്‍ക്വസ്‌റ്റ്‌ നടത്തി മൃതദേഹം മെഡിക്കല്‍കോളജ്‌ ആശുപത്രി മോര്‍ച്ചറിയിലേക്ക്‌ മാറ്റി.