Breaking News

Trending right now:
Description
 
Jun 04, 2018

മോസ്‌കോയില്‍ റോബോട്ട്‌ വേശ്യാലയം തുറന്നു

image ലൈംഗിക തൊഴിലാളികളെ ഞെട്ടിച്ചുകൊണ്ട്‌ മോസ്‌കോയില്‍ റഷ്യയിലെ ആദ്യ റോബോട്ട്‌ വേശ്യാലയം തുറന്നു. സൗന്ദര്യത്തിലും രൂപഭംഗിയിലും മനുഷ്യരെ വെല്ലുന്നതരം റോബോട്ട്‌ ഡോളുകളാണ്‌ മോസ്‌ക്കോയിലെ ബിസിനസ്‌ ജില്ലയില്‍ തയാറായിരിക്കുന്നത്‌. വ്യക്തികളുടെ ലൈംഗിക ജീവിതത്തെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും വന്യമായ ലൈംഗികത സ്‌ത്രീകളെ നശിപ്പിക്കുന്നതാണെന്ന റഷ്യയിലെ പരമ്പരാഗത പരാതിക്കുള്ള പരിഹാരംകൂടിയാണ്‌ റോബോട്ട്‌ വേശ്യാലയമെന്നു സ്ഥാപകന്‍ ദിമിത്രി അലക്‌സാണ്ട്രോവ്‌ വ്യക്തമാക്കി. ഈ വേശ്യാലയത്തില്‍ എത്തുന്നവരില്‍നിന്ന്‌ മണിക്കൂറിന്‌ 24 ഡോളര്‍ (1600 രൂപ) മുതല്‍ 40 ഡോളര്‍ (2800 രൂപ) വരെ ഈടാക്കും. നൈജീരിയയില്‍നിന്നും മറ്റും പെണ്‍കുട്ടികളെ ഇത്തരം ആവശ്യങ്ങള്‍ക്ക്‌ എത്തിക്കുന്ന മനുഷ്യക്കടത്തുകാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തടയിടുന്നതിനുള്ള ശ്രമത്തിന്റെ ഭാഗംകൂടിയാണ്‌ റോബോട്ട്‌ വേശ്യാലയം.