Breaking News

Trending right now:
Description
 
Jun 04, 2018

പ്രശസ്‌ത മാധ്യമ പ്രവര്‍ത്തക ലീലാ മേനോന്‍ അന്തരിച്ചു

image പ്രശസ്‌ത മാധ്യമ പ്രവര്‍ത്തകയും കേരളത്തിലെ ആദ്യത്തെ പത്രവര്‍ത്തകയുമെന്നു വിശേഷിപ്പിക്കപ്പെടുകയും ചെയ്‌തിരുന്ന ലീലാ മേനോന്‍ (86) അന്തരിച്ചു. ഇന്നലെ രാത്രി എട്ടരയോടെ എറണാകുളം പൊന്നുരുന്നിയിലെ സാന്ത്വന പരിചരണ കേന്ദ്രത്തിലായിരുന്നു അന്ത്യം. സംസ്‌കാരം തിങ്കള്‍ ഉച്ചയ്‌ക്ക്‌ ഒരുമണിക്ക്‌ രവിപുരം ശ്‌മശാനത്തില്‍. ഏറെ നാളായി രോഗബാധിതയായി ചികിത്സയിലായിരുന്നു. 1978-ല്‍ ഇന്ത്യന്‍ എക്‌സ്‌പ്രസിലായിരുന്നു പത്രപ്രവര്‍ത്തനം തുടങ്ങിയത്‌. ന്യൂഡല്‍ഹി, കോട്ടയം, കൊച്ചി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. 2000ല്‍ പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റായി വിരമിച്ചു. സൂര്യനെല്ലികേസി, വിതുര പെണ്‍വാണിഭം, സംസ്ഥാനത്തെ എയ്‌ഡ്‌സ്‌ രോഗബാധ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ആദ്യം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌ ലീലാമേനോനാണ്‌. ഹിന്ദു, ഔട്ട്‌ലുക്ക്‌, വനിത, മാധ്യമം, മലയാളം തുടങ്ങി നിരവധി ഇംഗ്ലീഷ്‌, മലയാളം പ്രസിദ്ധീകരണങ്ങളില്‍ പംക്തികള്‍ കൈകാര്യം ചെയ്‌തു. കേരള മിഡ്ഡേ ടൈം, കോര്‍പറേറ്റ്‌ ടുഡേ എന്നിവയില്‍ എഡിറ്ററായും ജന്മഭൂമിയില്‍ ചീഫ്‌ എഡിറ്ററായും ചുമതല വഹിച്ചു. മുണ്ടിയാത്ത്‌ വീട്ടില്‍ പരേതനായ മേജര്‍ ഭാസ്‌കരമേനോനാണ്‌ ഭര്‍ത്താവ്‌. പെരുമ്പാവൂര്‍ വെങ്ങോലയില്‍ തുമ്മാരുകുടി ജാനകിയമ്മയുടെയും പാലക്കോട്ട്‌ നീലകണ്‌ഠന്‍ കരത്താവിന്റെയും ഇളയ മകളായി 1932 നവംബര്‍ 10നാണ്‌ ജനിച്ചത്‌.