Breaking News

Trending right now:
Description
 
Jun 03, 2018

കര്‍ഷകസമരം മൂന്നാംദിവസം: പാല്‍ റോഡിലൊഴുക്കി

image കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകളുടെ സംയുക്ത സമിതിയായ കിസാന്‍ ഏകത മഞ്ചിന്റെയും രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെയും നേതൃത്വത്തില്‍ ആരംഭിച്ച കര്‍ഷകസമരം മൂന്നാം ദിവസം. നഗരങ്ങളിലേക്കുള്ള പഴം, പച്ചക്കറി, പാല്‍ വിതരണം പത്തുദിവസം നിര്‍ത്തിവയ്‌ക്കാനാണ്‌ തീരുമാനം. പാല്‍ റോഡിലൊഴുക്കിയും പഴവും പച്ചക്കറികളും റോഡില്‍ തള്ളിയുമാണ്‌ കര്‍ഷകര്‍ സമരം നടത്തുന്നത്‌. വരുംദിവസങ്ങളിലും ഇതേരീതിയിലായിരിക്കും സമരം. സമരം ശക്തമായതോടെ ഉത്തരേന്ത്യന്‍ നഗരങ്ങളിലേക്കുള്ള പച്ചക്കറിയുടെയും പഴവര്‍ഗങ്ങളുടെയും വിതരണം സ്‌തംഭിച്ചു. ഡല്‍ഹിയില്‍ പച്ചക്കറിവില കുതിച്ചുയര്‍ന്നു. പഞ്ചാബിലും ഹരിയാനയിലും മൊത്തവ്യാപാര കച്ചവടം സ്‌തംഭിച്ചസ്ഥിതിയിലാണ്‌. ഹരിയാന, രാജസ്ഥാന്‍, പഞ്ചാബ്‌, ജമ്മുകാഷ്‌മീര്‍, മധ്യപ്രദേശ്‌, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകരാണ്‌ സമരരംഗത്തുളളത്‌.