Breaking News

Trending right now:
Description
 
Jun 03, 2018

കെഎസ്‌ആര്‍ടിസിയുടെ ഇലക്ട്രിക്‌ ബസ്‌ സര്‍വീസ്‌ 18 മുതല്‍

image കെഎസ്‌ആര്‍ടിസിയെ ലാഭത്തിലാക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക്‌ ബസ്‌ സര്‍വീസ്‌ ആരംഭിക്കുന്നു. ഈമാസം 18 മുതല്‍ തിരുവനന്തപുരത്താണ്‌ പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ്‌ നടത്തുന്നത്‌. 15 ദിവസത്തേക്ക്‌ സര്‍വീസ്‌ നടത്താനാണ്‌ തീരമാനിച്ചിരിക്കുന്നത്‌. വിജയിക്കുകയാണെങ്കില്‍ സംസ്ഥാനത്ത്‌ മുന്നൂറോളം ഇലക്ട്രിക്‌ ബസുകള്‍ നിരത്തിലിറക്കും. ഇലക്ട്രിക്‌ ബസിന്‌ വില കൂടുതലായതിനാല്‍ വടകയ്‌ക്ക്‌ എടുക്കാനാണ്‌ തീരുമാനം. കിലോമീറ്റര്‍ നിരക്കില്‍ വാടകയും വൈദ്യുതിയും കണ്ടക്ടറെയും കെഎസ്‌ആര്‍ടിസി നല്‍കും. ബസിന്റെ മുതല്‍ മുടക്കം അറ്റകുറ്റപ്പണിയും ഡ്രൈവറും ഉള്‍പ്പെടെയുള്ളവ കരാര്‍ ഏറ്റെടുക്കുന്ന കമ്പനിയാണ്‌ വഹിക്കുക. 40 പുഷ്‌ബാക്ക്‌ സീറ്റുകളോടു കൂടിയ ബസില്‍ സിസിടിവി കാമറ, ജിപിഎസ്‌, വിനോദസംവിധാനങ്ങള്‍ തുടങ്ങിയവ ക്രമീകരിച്ചിട്ടുണ്ട്‌.