Breaking News

Trending right now:
Description
 
Jun 03, 2018

ഡ്യൂട്ടിയിലുള്ള പൊലീസുകാരന്റെ മുഖത്ത്‌ സിപിഎം പ്രവര്‍ത്തകന്‍ അടിച്ചു

image കണ്ണൂര്‍ തലശേരി ഇല്ലത്തുതാഴെ പിക്കറ്റ്‌ പോസ്‌റ്റിനു സമീപം ഗതാഗത തടസമുണ്ടാക്കി ബൈക്ക്‌ പാര്‍ക്ക്‌ ചെയ്‌തത്‌ ചോദ്യം ചെയ്‌ത പൊലീസുകാരന്റെ മുഖത്ത്‌ സിപിഎം പ്രവര്‍ത്തകന്‍ അടിച്ചു. യൂണിഫോം വലിച്ചുകീറുകയും ചെയ്‌തു. സംഭവവുമായി ബന്ധപ്പെട്ട്‌ സിപിഎം പ്രവര്‍ത്തകന്‍ ഇല്ലത്തുതാഴെ സ്വദേശി സജുവിനെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ രക്ഷപെട്ടു. പൊലീസിനെ മര്‍ദിച്ചതിനും ഡ്യൂട്ടിക്ക്‌ തടസം ഉണ്ടാക്കിയതിനുമാണ്‌ കേസ്‌. ഗതാഗതതടസമുണ്ടാക്കുംവിധം ബൈക്ക്‌ റോഡില്‍ നിര്‍ത്തിയപ്പോള്‍ മാറ്റിനിര്‍ത്താന്‍ സീനിയര്‍ പൊലീസ്‌ ഓഫിസര്‍ വടകര സ്വദേശി സജീവ്‌ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായാണ്‌ ആക്രമണം. വിവരമറിഞ്ഞ്‌ കൂടുതല്‍ പൊലീസെത്തിയാണ്‌ സജുവിനെ അറസ്റ്റ്‌ ചെയ്‌തത്‌.