Breaking News

Trending right now:
Description
 
Jun 03, 2018

അങ്കിള്‍ സിനിമയുടെ വ്യാജപതിപ്പ്‌: യുവാവ്‌ അറസ്റ്റില്‍

image മമ്മൂട്ടി കേന്ദ്രകഥാപാത്രമായ അങ്കിള്‍ സിനിമയുടെ വ്യാജ തിയേറ്റര്‍ പകര്‍പ്പ്‌ പകര്‍ത്തി പണം തട്ടാന്‍ ശ്രമിച്ച യുവാവ്‌ അറസ്റ്റില്‍. സ്റ്റോപ്‌ പൈറസി എന്ന സ്ഥാപനത്തിന്റെ ഉടമ തുഷാറിനെയാണ്‌ ആന്റിപൈറസി സെല്‍ അറസ്റ്റു ചെയ്‌തത്‌. പൈറസി തടയുന്നതിനായി പല സിനിമാ നിര്‍മാതാക്കളുമായി ഇയാള്‍ കരാര്‍ ഉണ്ടാക്കിയിരുന്നു. റിലീസായി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അങ്കിള്‍ സിനിമയുടെ വ്യാജ തിയേറ്റര്‍ പകര്‍പ്പ്‌ ടെലിഗ്രാം ചാനല്‍വഴി പൈറസി സൈറ്റായ സിപ്പിമൂവീസില്‍ പ്രദര്‍ശിപ്പിച്ചു. നിര്‍മാതാവിന്‌ ഇത്‌ വന്‍ സാമ്പത്തിക നഷ്ടമാണ്‌ വരുത്തിയത്‌. ഇതുസംബന്ധിച്ച പരാതിയില്‍ ആന്റിപൈറസി സെല്‍ നടത്തിയ അന്വേഷണത്തിലാണ്‌ തുഷാര്‍ അറസ്റ്റിലായത്‌. ഇന്റര്‍നെറ്റിലെ ടെമ്പററി ജിമെയില്‍ മുഖേന വ്യാജ അക്കൗണ്ട്‌ ഉണ്ടാക്കി സിപ്പി മൂവീസ്‌ എന്ന സൈറ്റിലേക്ക്‌ സിനിമ പകര്‍ത്തി നല്‍കുകയായിരുന്നുവെന്ന്‌ അന്വേഷണസംഘം വ്യക്തമാക്കി.