Breaking News

Trending right now:
Description
 
Jun 03, 2018

വെളിച്ചെണ്ണയില്‍ മായം: 45 ബ്രാന്‍ഡുകള്‍ക്ക്‌ നിരോധനം

image മായം കണ്ടെത്തിയതിനെ തുടര്‍ന്ന്‌ സംസ്ഥാനത്ത്‌ 45 കമ്പനികളുടെ വെളിച്ചെണ്ണ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ നിരോധിച്ചു. ഈ ബ്രാന്‍ഡുകളുടെ വില്‍പ്പന തടഞ്ഞിരിക്കുകയാണ്‌. നിര്‍ദേശം മറികടന്ന്‌ വില്‍പ്പന നടത്തുന്നുണ്ടോ എന്നു കണ്ടെത്താന്‍ റെയ്‌ഡുകള്‍ക്ക്‌ നിര്‍ദേശം നല്‍കി. പിടിച്ചെടുത്താല്‍ നിയമനടപടികള്‍ നേരിടേണ്ടിവരും. നിരോധിച്ച ബ്രാന്‍ഡുകള്‍: കേരമാത, കേരള നന്മ, വെണ്മ, കേര നമ്പൂര്‍ണം, കേര ചോയ്‌സ്‌, കേര നാളികേര, കേസരി, കേരം വാലി, കേര നട്‌സ്‌, കേരള രുചി, കോക്കനട്ട്‌ ടേസ്‌റ്റി, കേരമിത്രം, കേര കൂള്‍, കേര കുക്ക്‌, കേര ഫൈന്‍, മലബാര്‍ കുറ്റിയാടി, കെ.എം.സ്‌പഷല്‍, ഗ്രാന്‍ഡ്‌ കോക്കോ, മലബാര്‍ ഡ്രോപ്‌സ്‌, കേര സുപ്രീം നാച്ചുറല്‍, കേരളീയ നാട്‌, കേര സ്‌പെഷല്‍, കേര പ്യൂവര്‍ ഗോള്‍ഡ്‌, അഗ്രോകോക്കനട്ട്‌, കുക്ക്‌സ്‌ പ്രൈഡ്‌, എസ്‌കെസ്‌ ഡ്രോപ്‌ ഓഫ്‌ നാച്ചുറല്‍ ആയുഷ്‌, ശ്രീകീര്‍ത്തി, കെല്‍ഡ, കേരള്‍, വിസ്‌മയ, എഎസ്‌ കോക്കനട്ട്‌, പിവിഎസ്‌ തൃപ്‌തി, പ്യൂവര്‍, കാവേരി ബ്രാന്‍ഡ്‌, കൊക്കോ മേന്മ, അന്നപൂര്‍ണ നാടന്‍, കേര ടേസ്റ്റി, കേര വാലി, ഫേമസ്‌, ഹരിതഗിരി, ഓറഞ്ച്‌, എന്‍കെ ജനശ്രീ, കേര നൈസ്‌, മലബാര്‍ സുപ്രീം, ഗ്രാന്‍ഡ്‌ കുറ്റിയാടി, കേരള റിച്ച്‌.