Breaking News

Trending right now:
Description
 
Jun 03, 2018

കെവിന്‍ മുങ്ങിമരിച്ചതാണെന്ന്‌ പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌

image കോട്ടയം നട്ടാശേരി സ്വദേശി കെവിന്‍ മുങ്ങിമരിച്ചതാണെന്നു പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌. കോട്ടയം മെഡിക്കല്‍കോളജ്‌ ഫോറന്‍സിക്‌ മെഡിസിന്‍ വിഭാഗം അധികൃതര്‍ റിപ്പോര്‍ട്ട്‌ പ്രത്യേക അന്വേഷണസംഘം തലവന്‍ ഐജി വിജയ്‌ സാഖറേയ്‌ക്കു കൈമാറി. ആന്തരാവയവങ്ങളുടെ പരിശോധനഫലം വന്നിട്ടില്ല. മരണകാരാണമായേക്കാവുന്ന പരുക്കുകളൊന്നും കെവിന്റെ ശരീരത്തില്‍ കണ്ടെത്തിയിട്ടില്ല. ശരീരത്തില്‍ 16 മുറിവുകളുണ്ട്‌. മഖത്തേറ്റ ചതവുകള്‍ മര്‍ദനത്തില്‍നിന്നുള്ളതാണ്‌. ഇവയൊന്നും മരണകാരണമാണെന്നു പറയാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നെഞ്ചിലെ എല്ലുകള്‍ തകര്‍ന്നിട്ടില്ല. ആന്തരികാവയവങ്ങള്‍ക്കും പരുക്കില്ല. പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌ സംബന്ധിച്ച്‌ മെഡിക്കല്‍ബോര്‍ഡ്‌ രൂപീകരിച്ച്‌ കൂടുതല്‍ വിശദമായ അന്വേഷണം നടത്താന്‍ ആവശ്യപ്പെടുമെന്നു അന്വേഷണസംഘം വ്യക്തമാക്കി. കെവിന്റെ ശ്വാസകോശത്തിന്റെ ഒരു പാളിയില്‍നിന്നു 150 മില്ലിലീറ്ററും അടുത്തതില്‍നിന്നു 120 മില്ലിലീറ്ററും വെള്ളം ലഭിച്ചു. 70 മില്ലിലീറ്റര്‍ വെള്ളത്തില്‍ കൂടിയാല്‍ മുങ്ങിമരണത്തിനാണ്‌ സാധ്യത. അക്രമി സംഘം മുക്കിക്കൊന്നതോ അബോധാവസ്ഥയില്‍ മരിച്ചുവെന്നുകരുതി പുഴയില്‍ തള്ളിയതാകാമെന്നും ചൂണ്ടികാണിക്കപ്പെടുന്നു.