Breaking News

Trending right now:
Description
 
Jun 03, 2018

ആ മൃതദേഹം ജെസ്‌നയുടേതല്ല

image ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയപാതയില്‍ പഴവേലിയില്‍ കത്തിക്കരിഞ്ഞനിലയില്‍ കഴിഞ്ഞദിവസം കണ്ടെത്തിയ മൃതദേഹം കാണാതായ പത്തനംതിട്ട കൊല്ലമുള സ്വദേശി ജെസ്‌നയുടേതല്ലെന്നു കേരളത്തില്‍നിന്നെത്തിയ പ്രത്യേക പൊലീസ്‌ സംഘം തിരിച്ചറിഞ്ഞു. ജെസ്‌നയുടെ സഹോദരന്‍ ജെയ്‌സ്‌ ജോണ്‍ ജെയിംസും പൊലീസിനൊപ്പം എത്തിയിരുന്നു. അണ്ണാനഗറില്‍നിന്നു കഴിഞ്ഞ 26നു കാണാതായ പൊക്കിഷ മേരിയുടേതാണ്‌ മൃതദേഹമെന്നു കുടുംബം തിരിച്ചറിഞ്ഞു. ചെന്നൈയിലെ സ്വകാര്യസ്ഥാപനത്തിലായിരുന്നു പൊക്കിഷ മേരി ജോലി ചെയ്‌തിരുന്നത്‌. ചെങ്കല്‍പേട്ട്‌ മെഡിക്കല്‍കോളജ്‌ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പിന്നീട്‌ വിട്ടുകൊടുത്തു. മൃതദേഹത്തിന്റെ മുഖഛായയും മറ്റും പത്തനംതിട്ടയില്‍നിന്നു കാണാതായ ജെസ്‌നയുടേതെന്നു തോന്നിച്ചിരുന്നതിനാല്‍ ചെങ്കല്‍പേട്ട്‌ ഡിവൈഎസ്‌പി കേരള പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കത്തിക്കരിഞ്ഞ മൃതദേഹത്തിലെ പല്ലിലെ ക്ലിപ്പ്‌ ജെസ്‌നയുടേതിന്‌ സമാനമായിരുന്നു. ഉയരം ഉള്‍പ്പെടെയുള്ള ശരീരഘടനയും സംശയത്തിനു കാരണമായി. മൂക്കുത്തിയണിഞ്ഞിരുന്നതിനാല്‍ മൃതദേഹം ജെസ്‌നയുടേതല്ലെന്നു കേരളാ പൊലീസും ജെസ്‌നയുടെ സഹോദരനും ഉറപ്പാക്കി. കൂടുതല്‍ ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന നടത്താന്‍ തീരുമാനമെടുക്കുന്നതിനിടെ യഥാര്‍ഥ അവകാശികള്‍ എത്തിയത്‌.