Breaking News

Trending right now:
Description
 
Jun 03, 2018

നിപ്പ വൈറസ്‌: കോഴിക്കോട്‌, മലപ്പുറം ജില്ലകളില്‍ അതീവജാഗ്രത

image നിപ്പ വൈറസ്‌ ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട്‌, മലപ്പുറം ജില്ലകളില്‍ ആരോഗ്യവകുപ്പ്‌ അതീവ ജാഗ്രതാനിര്‍ദേശം നല്‍കി. നിപ്പ രണ്ടാംഘട്ടത്തിലേക്ക്‌ കടന്ന സാഹചര്യത്തില്‍ 12 വരെ ജാഗ്രത തുടരും. രണ്ടുജില്ലകളിലും പ്രഫഷനല്‍ കോളജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതും പൊതുപരിപാടികള്‍ക്കുള്ള നിയന്ത്രണവും പന്ത്രണ്ടുവരെ നീട്ടി. നിപ്പബാധയുടെ പശ്ചാത്തലത്തില്‍ തിങ്കള്‍ ഉച്ചയ്‌ക്കുശേഷം തിരുവനന്തപുരം തൈക്കാട്‌ ഗവ.ഗെസ്റ്റ്‌ ഹൗസില്‍ മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്‌. വൈറസ്‌ പൂര്‍ണമായും ഇല്ലാതായാല്‍ മാത്രമേ ആരോഗ്യവകുപ്പ്‌ ഇവിടെനിന്ന്‌ പിന്മാറുകയുള്ളൂ. രോഗം സ്ഥിരീകരിച്ചവര്‍ എത്തിയ ആശുപത്രികളിലെല്ലാം ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്‌. രണ്ടാംഘട്ടം ആരംഭിച്ചപ്പോള്‍തന്നെ അടിയന്തര നടപടികളാണ്‌ ആരോഗ്യവകുപ്പ്‌ സ്വീകരിച്ചിരിക്കുന്നത്‌. രോഗലക്ഷണങ്ങളുമായി 13 പേരെകൂടി ശനിയാഴ്‌ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ നിരീക്ഷണത്തിലുള്ളവര്‍ 29 ആയി. കോഴിക്കോട്‌, മലപ്പുറം ജില്ലകളില്‍നിന്നുള്ളവരാണിവര്‍. നിലവില്‍ മെഡിക്കല്‍കോളജ്‌ ആശുപത്രിയിലുള്ള ആരുടെയും പരിശോധനാഫലം പോസിറ്റീവല്ല. ഓസ്‌ട്രേലിയയില്‍നിന്നുള്ള പ്രതിരോധമരുന്ന്‌ ശനിയാഴ്‌ച രാത്രിയോടെ കോഴിക്കോട്ടെത്തിച്ചു. പുതിയ നിപ്പ വൈറസ്‌ കേസുണ്ടെങ്കിലേ ഈ മരുന്നു ഉപയോഗിക്കുകയുള്ളൂ. ഇതുവരെ 18 പേര്‍ക്കാണ്‌ നിപ്പ വൈറസ്‌ സ്ഥിരീകരിച്ചത്‌. 16 പേര്‍ മരിച്ചു.