Breaking News

Trending right now:
Description
 
Jun 03, 2018

ഐപിഎല്‍ വാതുവയ്‌പ്‌: അര്‍ബാസ്‌ഖാന്‌ നഷ്ടമായത്‌ 2.80കോടി

image ഐപിഎല്‍ ക്രിക്കറ്റ്‌ വാതുവയ്‌പില്‍ 2.80 കോടി രൂപ നഷ്ടപ്പെട്ടുവെന്ന്‌ ബോളിവുഡ്‌ നടനും നിര്‍മിതാവുമായ അര്‍ബാസ്‌ ഖാന്റെ (50) വെളിപ്പെടുത്തല്‍. വാതുവയ്‌പില്‍ ആറുവര്‍ഷമായി പങ്കെടുക്കുന്നുണ്ട്‌. കഴിഞ്ഞവര്‍ഷമാണ്‌ 2.80 കോടി നഷ്ടപ്പെട്ടതെന്നും സല്‍മാന്‍ഖാന്റെ സഹോദരനായ അര്‍ബാസ്‌ ഖാന്‍ പൊലീസിനെ അറിയിച്ചു. കഴിഞ്ഞദിവസം അറസ്റ്റിലായ സോനു ജലാല്‍ ഉള്‍പ്പെടെയുള്ള നാലംഗ വാതുവയ്‌പു സംഘത്തെ ചോദ്യം ചെയ്യുന്നതിനിടെയാണ്‌ അര്‍ബാസിന്റെ പങ്കിനെക്കുറിച്ച്‌ താനെ പൊലീസിന്‌ വിവരം ലഭിച്ചത്‌. സോനു ജലാലുമായി മുഖാമുഖം ഇരുത്തി പൊലീസ്‌ നടത്തിയ ചോദ്യം ചെയ്യലില്‍ അര്‍ബാസ്‌ കുറ്റസമ്മതം നടത്തി. വാതുവയ്‌പില്‍നിന്നു പിന്മാറാന്‍ ശ്രമിച്ചെങ്കിലും തന്റെ ഫോണ്‍കോളുകളും ഒരുമിച്ചുള്ള ഫോട്ടോകളുംവച്ചു സോനു ഭീഷണിപ്പെടുത്തിയെന്നും അര്‍ബാസ്‌ പൊലീസിനെ അറിയിച്ചു. സോനു തന്നെ ഭീഷണിപ്പെടുത്തിയാണ്‌ ഐപിഎല്‍ വേദികളിലേക്കു നിര്‍ബന്ധിച്ചു കൊണ്ടുപോയതെന്നു അര്‍ബാസ്‌ പറയുന്നു. ശനിയാഴ്‌ച രാവിലെ 11 മുതല്‍ അഞ്ചരമണിക്കൂര്‍ അര്‍ബാസിനെ പൊലീസ്‌ ചോദ്യം ചെയ്‌തു. പത്താംക്ലാസ്‌ തോറ്റ 41 വയസുള്ള സോനു ജലാലിന്‌ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം സ്വത്തുണ്ട്‌. ഏറ്റവും വിലകൂടിയ കാറുകളിലാണ്‌ താല്‍പര്യം. എസ്‌.ശ്രീശാന്ത്‌ അറസ്റ്റുചെയ്യപ്പെട്ട 2013ലെ ഐപിഎല്‍ വാതുവയ്‌പിന്റെ സൂത്രധാരന്‍ സോനുവാണെന്നു സംശയിക്കുന്നു. ആയിരംകോടി രൂപയുടെ വാര്‍ഷിക ടേണോവര്‍ ഇയാളുടെ വാതുവയ്‌പ്‌ ശൃംഖലയ്‌ക്കുണ്ടെന്നു പറയുന്നു. അധോലോക കുറ്റവാളി ദാവൂദ്‌ ഇബ്രാഹിമുമായി സോനുവിന്‌ അടുത്ത ബന്ധമുണ്ട്‌.